Wednesday, April 2, 2014

വിതച്ചത് കൊയ്യും


ഒരു പച്ചില തണൽ പോലും
ബാക്കി വെക്കാത്തപ്പോൾ
നമ്മൾ ഓർത്തതേയില്ല
തൊലി പൊള്ളിയടരുന്ന
ചൂട് തന്ന് പ്രകൃതി ശിക്ഷിക്കുമെന്ന്

ജല കണങ്ങളെ
ഗർഭം ധരിച്ച
പുഴയുടെ ഭ്രൂണം
മണലൂറ്റി നശിപ്പിച്ചപ്പോൾ
നമ്മൾ ഓർത്തതേയില്ല
നനവും നാക്കും വറ്റിച്ച്
ഭൂമി പകരംവീട്ടുമെന്ന്

വേനലിന്റെ വേവിനു
വർഷത്തിന്റെ കുളിരോളമേ
ഇപ്പോൾ ആയുസ്സുള്ളൂ

പ്രതീക്ഷിക്കാൻ
ഒരു വർഷകാലം പോലും
ഇല്ലാതാവുമ്പോഴാവും
നമ്മൾ പഠിക്കുക

2 comments:

  1. അപ്പോഴേലും പഠിക്കുവോ ആവോ!! :(

    ReplyDelete
  2. പഠിക്ക്ട്ടെ...ഈ വരികള്‍ മനസ്സിലായില്ല.......... വേനലിന്റെ വേവിനു
    വർഷത്തിന്റെ കുളിരോളമേ
    ഇപ്പോൾ ആയുസ്സുള്ളൂ

    ReplyDelete