Friday, June 21, 2013

മരിക്കുമ്പോൾ...



നീയെൻറെ അരികിലിരിക്കരുത്

നിൻറെ അശ്രു കണങ്ങൾ
എന്നിൽ വീണ് പൊള്ളിയാലോ

നിൻറെ തേങ്ങുമധരത്തിലെന്റെ
ചുംബനമധുരത്തിനുപ്പ് പിടിച്ചാലോ

നിൻറെ വിരൽ തുമ്പ് വിട്ട്
ഞാൻ വിറങ്ങലിക്കുന്നതെങ്ങിനെ

എനിക്ക് വേണ്ടി നീ ദൈവനാമം
ഉരുവിട്ടു കൊണ്ടേ യിരിക്കുന്നത് കേട്ടെനിക്ക്
ദൈവത്തോടസൂയ തോന്നിയാലോ

എന്നെ നിന്റെ ഓർമകളുടെ
മൂടുപടത്തിൽ പൊതിയുന്നത് വരെ
നീയെൻറെ അരികിലിരിക്കരുത്

7 comments:

  1. മരണമെത്തുന്ന നേരത്ത്.......

    ReplyDelete
  2. ഇത്തിരി കൂടി നീട്ടി മനോഹരമാക്കൂ

    ReplyDelete
  3. മനോഹര മായിരിക്കുന്നു കവിത ....

    ReplyDelete
  4. ശിഹാബ് തീർച്ചയായും ശ്രമിക്കും .....

    ReplyDelete
  5. കണ്ണുനീരുപ്പുനുണയുന്നകുഞ്ഞുമനോഹരകവിത!

    ReplyDelete