അച്ഛനാണാദ്യം
അമ്മയുടെ ഉദരത്തിൽ
ഒരു ബീജമായി
അവളെ മറന്നുവെച്ചത്
ഉദരത്തിന്റെ മറവിൽ
വളർന്നപ്പോൾ
അമ്മയെയും അവളെയും
വീട്ടുകാർ തെരുവിൽ മറന്നുവെച്ചു
സർക്കാരാശുപത്രിയുടെ
തിണ്ണയിൽ
അവൾ മറനീക്കി
പുറത്ത് വന്നതിൽ പിന്നെ
അമ്മ ഇടയ്ക്കിടെ
അവളെ മറന്നുവെച്ച്
പോയി വരാൻ തുടങ്ങി
ഇന്നലെ,
ഈ ചവറ്റുകൂനക്കരികിൽ
അവളെ എന്നെന്നേക്കും
മറന്നു വെച്ചാണ്
അമ്മ ചോരവാർന്ന് മരിച്ചത്
ഇനി അവളെ കറുപ്പ് തേച്ച്
സഹതാപത്തിന്റെ
നാണയത്തുട്ടു നേടാൻ
പിന്നെ നോട്ടുകൾക്ക് വിൽക്കാൻ
ഒരു ഭാണ്ഡക്കെട്ടുകാരി വരും
വീണ്ടും തെരുവിൽ
മറന്നു വെക്കുവാൻ
അമ്മയുടെ ഉദരത്തിൽ
ഒരു ബീജമായി
അവളെ മറന്നുവെച്ചത്
ഉദരത്തിന്റെ മറവിൽ
വളർന്നപ്പോൾ
അമ്മയെയും അവളെയും
വീട്ടുകാർ തെരുവിൽ മറന്നുവെച്ചു
സർക്കാരാശുപത്രിയുടെ
തിണ്ണയിൽ
അവൾ മറനീക്കി
പുറത്ത് വന്നതിൽ പിന്നെ
അമ്മ ഇടയ്ക്കിടെ
അവളെ മറന്നുവെച്ച്
പോയി വരാൻ തുടങ്ങി
ഇന്നലെ,
ഈ ചവറ്റുകൂനക്കരികിൽ
അവളെ എന്നെന്നേക്കും
മറന്നു വെച്ചാണ്
അമ്മ ചോരവാർന്ന് മരിച്ചത്
ഇനി അവളെ കറുപ്പ് തേച്ച്
സഹതാപത്തിന്റെ
നാണയത്തുട്ടു നേടാൻ
പിന്നെ നോട്ടുകൾക്ക് വിൽക്കാൻ
ഒരു ഭാണ്ഡക്കെട്ടുകാരി വരും
വീണ്ടും തെരുവിൽ
മറന്നു വെക്കുവാൻ
മറന്നുവക്കുന്നവര്‍!
ReplyDeleteകൊള്ളാം...
ReplyDeleteസന്തോഷത്തിന്റെ അന്ത്യം :(
ReplyDeleteഇതൊക്കെയും മറന്നു വെയ്പ്പുകലാണോ? ചിന്തിക്കട്ടെ ...
ReplyDeleteഅജിത്തെട്ടാ , ജോല്സ്ലെറ്റ് ഫൈസൽ ബാബു.. നന്ദി
ReplyDeleteമിനീ , ഇവിടെ മനപ്പൂർവം മറന്നു വെക്കുന്നു... അല്ലെങ്കിൽ ഉപേക്ഷിക്കുന്നു
ReplyDelete