Saturday, March 1, 2014

അർബുദ വാർഡിൽ

അർബുദ വാർഡിൽ
കുട്ടിയെ മരണം
സന്ദർശിക്കുമ്പോൾ

നൂല് പൊട്ടിപ്പോയ
ഒരു പട്ടം
കിനാവിന്റെ
കൈയെത്തിപ്പിടിച്ച്
പൊടുന്നനെ കൈവിട്ട്
കുപ്പിച്ചില്ലിൽ വീണ്
അമ്മേ എന്ന്
മുറിയുന്നുണ്ടാവും

നോവുന്നോ
എന്നമ്മക്കണ്ണുകൾ
പെയ്യുന്നുണ്ടാവും

ഏയ്‌ ഒന്നൂല്ല്യ കുട്ടിക്ക്
എന്നച്ഛൻ
പിടിച്ചണയ്ക്കുന്നുണ്ടാവും

ഏട്ടാ എന്ന്
കുഞ്ഞധരങ്ങൾ
വിതുമ്പുന്നുണ്ടാവും

ഇനി വേദനിപ്പിക്കില്ല
എന്ന് മരണം
ചങ്കു പൊട്ടും

5 comments:

  1. മരണത്തിനുണ്ടോ ഭാവഭേദം!

    ReplyDelete
  2. ഇനി വേദനിപ്പിക്കില്ല
    എന്ന് മരണം
    ചങ്കു പൊട്ടും ...

    ReplyDelete
  3. ഒന്നും പറയുന്നില്ല. ഒരു മഹാരോഗവും മരണത്തിലേക്കുള്ള എളുപ്പ വഴി ആവാതിരിക്കട്ടെ

    ReplyDelete