Tuesday, March 18, 2014

ആ കാട്ടുതീയിൽ


എത്ര കിളിമുട്ട
വെന്തിരിക്കാം
അതിലെത്ര ചിറകുകൾ
കരിഞ്ഞിരിക്കാം

എത്ര പൂവുകൾ
പൂമ്പാറ്റകൾ
അതിലെത്ര പുതുനാമ്പുകൾ
പെട്ടിരിക്കാം

എത്ര പേടമാൻ
പിടഞ്ഞിരിക്കാം
അതിലെത്ര പിടിയാനകൾ
ചെരിഞ്ഞിരിക്കാം

എത്ര പാമ്പുകൾ
മയിലുകൾ
അതിലെത്ര കുരങ്ങുകൾ
ജഡമായിരിക്കാം

എത്ര മരമുത്തിമാർ
ചത്തിരിക്കാം
അതിലെത്ര ചെറുതേനീച്ചകൾ
ഉരുകിയേക്കാം

എത്ര കാട്ടുപോത്തുകൾ,
കൊമ്പന്മാർ
അവരെത്ര പൊള്ളി
വ്രണപ്പെട്ടിരിക്കാം

വേവുന്നയുടലുകൾ
പച്ചമാംസഗന്ധങ്ങൾ
ഓർത്തോർത്ത്
മനം പുകഞ്ഞിടുന്നു

കാടും കാട്ടാറും
നായും നരിയും
നരനുയിരിന്റെ
ഭാഗമെന്നോർത്തുവെയ്ക്കാം

Picture courtesy : Yedhu Damodaran S

30 comments:

  1. Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി സിറുക്കാ

      Delete
  2. എന്റെ ബാല്യത്തില്‍ പാഠപുസ്തകത്തിലെ കാട്ടുതീയില്‍ പെട്ട കുടുംബം എന്ന കവിത പഠിച്ച് കഴിഞ്ഞ് ആ വേദന ഞാന്‍ കൂടെ കൊണ്ടു നടന്നിരുന്നു. ഇപ്പോള്‍ ആ ഓര്‍മ്മ വന്നുപോയി.

    ReplyDelete
    Replies
    1. തുമ്പീ...,
      ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി

      Delete
  3. കാടും കാട്ടാറും
    നായും നരിയും
    നരനുയിരിന്റെ
    ഭാഗമെന്നോർത്തുവെയ്ക്കാം

    ReplyDelete
  4. ആദ്യം തീയിട്ടു കൊല്ലേണ്ടത് കാടിന് തീയിട്ടവനെയാണ് ,,, നല്ല കവിത ഷംസു

    ReplyDelete
    Replies
    1. അതന്നെ ... നോവ്‌ സ്വന്തം നോവുമ്പോഴേ മനസ്സിലാക്കൂ എന്നൊരു സ്ഥിതി ആയിരിക്കുന്നു ....
      മുറിക്കുന്ന മരത്തിലാണിവർ ഇരിക്കുന്നത് എന്നോർക്കുന്നെ ഇല്ല...

      നന്ദി ഫൈസൽ ബാബു

      Delete
  5. ഒരു യുദ്ധത്തെക്കാള്‍ ഭീകരമാണ് പ്രകൃതിയോടുള്ള ഈ ക്രൂരത ...നന്നായി പറഞ്ഞിരിക്കുന്നു .ഭാവുകങ്ങള്‍ സ്നേഹിതാ .

    ReplyDelete
    Replies
    1. നന്ദി മിനി ... ഇത്രടം വന്നതിനും പറഞ്ഞതിനും

      Delete
  6. ഇവിടെ യുദ്ധകാലാടിസ്ഥാനത്തില്‍ മരങ്ങള്‍ നട്ട് പിടിപ്പിക്കുന്നു, നമ്മള്‍ ഉള്ളതും നശിപ്പിക്കുന്നു.... കഷ്ടംതന്നെ, ഇത്രയും ക്രൂരത വേണ്ടായിരുന്നു :(

    കവിത നന്നായിട്ടുണ്ട് ഷംസ്

    ReplyDelete
    Replies
    1. അതെ ... നട്ടു പിടിപ്പിക്കുന്നവയിൽ എത്രയെണ്ണം വളർന്നു വരും എന്ന് നമുക്ക് ഒരു നിശ്ചയവും ഇല്ലല്ലോ... ഇതിപ്പോൾ തണലായവയെയാണ് മനുഷ്യൻ നശിപ്പിക്കുന്നത് ...

      നന്ദി മുബീ ....

      Delete
  7. വയനാട്ടിൽ കാട്ട്തീ ഉണ്ടായപ്പോൾ (അല്ല ഉണ്ടാകിയതാണ് ) ഞാനും ഇതേ പോലെ ചിന്തിച്ചു. മനസ്സിൽ ഉള്ള വിഷമം ഈ കവിതയിലൂടെ എനിക്ക് കാണാം

    ReplyDelete
    Replies
    1. വയനാട്ടിലെ തീ തന്നെയായിരുന്നു എന്നെയും ഇങ്ങിനെ ചിന്തിപ്പിച്ചത് ....
      സമാന ചിന്താഗതിക്കാർ നിരവധി ഉണ്ട് ...സന്തോഷം രോഹു , സ്നേഹത്തിനും സഹാനുഭൂതികും അങ്ങിനെ മരിച്ചു പോവാനാവില്ലല്ലോ രോഹു...

      Delete
  8. വന്നു...വായിച്ചു...

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും നന്ദി മനോജ്‌

      Delete
  9. വളരെ നല്ല കവിത ഷംസ്.
    ആ വാര്‍ത്തവായിച്ച് ഒരുപാട് വേദനിച്ചു. ഒരു പ്രകൃതിസ്നേഹിയും അതിനെപറ്റി വിലപിക്കാത്തതില്‍ വിഷമവും തോന്നി.

    ReplyDelete
    Replies
    1. നമുക്ക് പ്രതീക്ഷ കൈവിടാതിരിക്കാം .... നന്ദി.... ജോസ്ലെറ്റ് ..

      Delete
  10. തികച്ചും വേദനാജനകമായ സംഭവമായിരുന്നു വയനാട്ടിൽ നടന്നത്. സാക്ഷരരുടെ നാട്ടിൽ ആരും കാര്യമായി ഈ വിഷയം ഏറ്റെടുക്കാത്തതെന്തേ എന്ന വിഷമം മാത്രം.. കവിത ഇഷ്ടായി..

    ReplyDelete
    Replies
    1. മനുഷ്യൻ കൊണ്ടാൽ മാത്രം പഠിക്കുന്ന ഒരു ജീവിയായി ചുരുങ്ങുന്നു ...

      നന്ദി വായിച്ചതിനും .. പറഞ്ഞതിനും

      Delete
  11. നല്ല കവിത.
    തീ വന്നു പെട്ടതല്ല എന്നറിയുമ്പോഴാണ്
    അതിലെ രോഷം കൂടുതല്‍ പൊള്ളിക്കുന്നത്.

    ReplyDelete
    Replies
    1. അതെ ... നശീകരണ ബുദ്ധിയും
      നവീകരണ ബുദ്ധിയും തലയ്ക്കു പിടിച്ചവർ
      സഹ ജീവികളെ ഓർക്കാത്തവർ ..

      കഷ്ടം തന്നെ റാം ജീ

      Delete
  12. ഓര്‍ത്തോര്‍ത്ത് മനം പുകയുന്നു.
    ഒടുവില്‍ ഒന്നും കാണില്ല ഇവിടെ.


    മനോഹരമായ കവിത

    ReplyDelete
    Replies
    1. അന്നത്തെ വിലാപത്തിന്
      ഒരു കാര്യവും ഉണ്ടാവില്ല

      നന്ദി റോസ്

      Delete
  13. ആശയകൈമോശം വരാതെ ഒതുക്കമുള്ള കവിത..ഇഷ്ടായി..ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ....

      വര്‍ഷിണി വിനോദിനി

      Delete
  14. മനസ്സിനെ മരവിപ്പിച്ച വാര്‍ത്ത.... കവിതയായി...
    ആശംസകള്‍ ..

    ReplyDelete
  15. കാടിന്റെ സങ്കടം.
    ചെറിയ വാക്കുകളിൽ..
    കവിത നന്നായി.

    ReplyDelete
  16. എടാ ഫയർ ഫോഴ്സിനെ ബിളിക്കെടാ....ബിളിക്കാ.........ൻ!!!!!!!!

    ReplyDelete