Wednesday, February 20, 2019

ഉപ്പ

ഉപ്പ,
ഒരു കരുത്തായിരുന്നു
നിലം ഉഴുത്, വിത്ത് പാകി
കൊയ്ത് മെതിച്ച്
അന്നമൂട്ടിയിരുന്ന 
സംരക്ഷകനായിരുന്നു
ഹാജര്‍ പട്ടികയിലോ
സര്‍ട്ടിഫിക്കറ്റിലോ
പേരിനൊപ്പം ഉപ്പാന്റെ
പേര് ചേര്‍ത്തിട്ടില്ല
നാട്ടിലെല്ലാം നാട്ടുകാരെല്ലാം
ഉപ്പാന്റെ പേരിലെ
മക്കളെ അറിഞ്ഞിരുന്നുള്ളൂ
വീടിനും നിലത്തിനും
തൊടിയ്ക്കും മരങ്ങള്‍ക്കും
പേരിനൊപ്പം ചേര്‍ത്തിരുന്നത്
ഉപ്പാന്റെ പേരായിരുന്നു.
ഉപ്പമാരെല്ലാം
പ്രവാസികാളായപ്പോള്‍
പറഞ്ഞതെന്തും സാധിച്ച് തരുന്ന
വര്‍ഷത്തില്‍ ഒരിക്കല്‍ പ്രത്യക്ഷപ്പെടുന്ന
ഭൂതമായിരിക്കുന്നു ഉപ്പ.
വീടിനും തൊടിക്കും
കോഴിക്കും പൂച്ചയ്ക്കും
മരങ്ങള്‍ക്കും മക്കള്‍ക്കും
ഇപ്പോള്‍ ഉമ്മാന്റെ പേരാണ്
ഉമ്മമാര്‍ക്കിപ്പോള്‍ ഇരട്ടച്ചങ്കാണ്..!!

No comments:

Post a Comment