Wednesday, February 20, 2019

മരിച്ചുപോയൊരാൾ

മുൻപൊരിക്കൽ
മരിച്ചുപോയൊരാൾ
പിന്നെയും മരിച്ചു പോവുന്നു
''ഹൊ ..!! അവൻ മരിച്ച് പോയോ'' 
എന്ന് ഒരായിരം അർത്ഥങ്ങളിൽ
ആളുകൾ അവനെ അടക്കം ചെയ്യുന്നു
മരിച്ചതേ ഇല്ലെന്ന്
മരിക്കുകയേ ഇല്ലെന്ന്
മടങ്ങി വരുമെന്നമ്മ മാത്രം
ചോറ് വിളമ്പി വെക്കുന്നു

No comments:

Post a Comment