ആകാശം
പെയ്ത് പെയ്ത് നിറഞ്ഞ
തോടുകളും പുഴകളും
അരുവികളും കുളങ്ങളും
കായലുകളും കടലുകളും
ഒരിക്കല്‍ തിരിച്ച്
ആകാശത്തേക്ക് പെയ്യാന്‍ തുടങ്ങും
പെയ്ത് പെയ്ത് നിറഞ്ഞ
തോടുകളും പുഴകളും
അരുവികളും കുളങ്ങളും
കായലുകളും കടലുകളും
ഒരിക്കല്‍ തിരിച്ച്
ആകാശത്തേക്ക് പെയ്യാന്‍ തുടങ്ങും
ഓരോ മേഘങ്ങളും
ഓരോ കാടാവും
കാടിന് താഴെ വയലാവും
വയലിന് കുറുകെ പുഴയാവും
ഓരത്ത് കുളങ്ങളാവും
ഇടയ്ക്ക് ചോരുന്ന അരുവികളാവും
മേഘങ്ങളില്ലാത്തിടത്തെല്ലാം
കടലാവും
നക്ഷത്രങ്ങളെല്ലാം മീനുകളാവും
ഓരോ കാടാവും
കാടിന് താഴെ വയലാവും
വയലിന് കുറുകെ പുഴയാവും
ഓരത്ത് കുളങ്ങളാവും
ഇടയ്ക്ക് ചോരുന്ന അരുവികളാവും
മേഘങ്ങളില്ലാത്തിടത്തെല്ലാം
കടലാവും
നക്ഷത്രങ്ങളെല്ലാം മീനുകളാവും
മനുഷ്യരില്ലാത്ത
ആ വനങ്ങളുടെ പേരാവണം
സ്വര്‍ഗം..!!
ആ വനങ്ങളുടെ പേരാവണം
സ്വര്‍ഗം..!!
No comments:
Post a Comment