മമ്മദാപ്ല
മുറുക്കിത്തുപ്പിച്ചോപ്പിച്ച വൈന്നേരം
ശിവേട്ടൻ തകരപ്പാട്ടയിലേക്ക്
ആയത്തിലാറ്റിത്തണുപ്പിച്ചപ്പോള്‍
ആറരേടെ ആനക്കട്ടീൽ കേറിപ്പോയി
മുറുക്കിത്തുപ്പിച്ചോപ്പിച്ച വൈന്നേരം
ശിവേട്ടൻ തകരപ്പാട്ടയിലേക്ക്
ആയത്തിലാറ്റിത്തണുപ്പിച്ചപ്പോള്‍
ആറരേടെ ആനക്കട്ടീൽ കേറിപ്പോയി
ഏഴ് മണ്യാമ്പൊ
ഗുരുവായൂർ മയിലിൽ
രാവിറങ്ങി മണ്യേട്ടന്റെ
പീടികത്തിണ്ണയിലിരുന്ന് കൂട്ടംകൂടി
ഗുരുവായൂർ മയിലിൽ
രാവിറങ്ങി മണ്യേട്ടന്റെ
പീടികത്തിണ്ണയിലിരുന്ന് കൂട്ടംകൂടി
കോട്ടക്കുന്നിന്റെ ചെരിവിൽന്ന്
വാറ്റടിച്ച് ഉണ്ണ്യേട്ടൻ
എടവഴീക്കൂടെ പാട്ട്കെട്ട്യപ്പോ
കുഞ്ഞുമക്കളെല്ലാം ചോറുണ്ടു.
വാറ്റടിച്ച് ഉണ്ണ്യേട്ടൻ
എടവഴീക്കൂടെ പാട്ട്കെട്ട്യപ്പോ
കുഞ്ഞുമക്കളെല്ലാം ചോറുണ്ടു.
ആയിച്ചുമ്മ ഓതിക്കൊണ്ടിരിക്കുന്ന
മുസായഫിന്റെ ഏടില്‍ ചന്ദനത്തിരി
അടയാളം വെച്ച് മടക്കിയപ്പോള്‍
ഗ്രാമം കിടക്കയിലായി
മുസായഫിന്റെ ഏടില്‍ ചന്ദനത്തിരി
അടയാളം വെച്ച് മടക്കിയപ്പോള്‍
ഗ്രാമം കിടക്കയിലായി
വള്ളിക്കാടന്‍ മൊല്ലാക്ക
സുബി വാങ്ക് വിളിച്ച് കഴിഞ്ഞപ്പോള്‍
അയ്യപ്പങ്കാവില്‍ നേരം വെളുത്തു.
സുബി വാങ്ക് വിളിച്ച് കഴിഞ്ഞപ്പോള്‍
അയ്യപ്പങ്കാവില്‍ നേരം വെളുത്തു.
രാധേച്ചി പാല്‍കുപ്പിയുമായി
വന്ന്‍ പാത്രത്തില്‍ പകര്‍ന്നതോടെ
കള്ളിക്കാട്ടില്‍ നിന്നും പകല്‍ ഇറങ്ങി വന്നു
വന്ന്‍ പാത്രത്തില്‍ പകര്‍ന്നതോടെ
കള്ളിക്കാട്ടില്‍ നിന്നും പകല്‍ ഇറങ്ങി വന്നു
രാമേട്ടന്‍ സൈക്കിള്‍ ബ്രേക്കിട്ട് നിര്‍ത്തി
അന്നത്തെ വാര്‍ത്തയെടുത്ത്
ചായപ്പീടികയിലേക്കെറിഞ്ഞ്
ഉച്ചയിലേക്ക് സൈക്കിള്‍ ചവിട്ടി
.
പണിക്കാര്‍ പറമ്പിലിറങ്ങി
പത്ത് മണിക്കഞ്ഞി കുടിച്ചയ്യപ്പന്‍
വരമ്പ് പൊതിഞ്ഞു
ഈസ്പ്പാപ്ല കന്നിനെ കഴുകി
കൈക്കോട്ടും തോളില്‍ വെച്ച്
തിരിച്ച് നടന്നപ്പോള്‍
വീണ്ടും മമ്മദാപ്ല മുറുക്കാന്‍ ചെല്ലം തുറന്നു
അന്നത്തെ വാര്‍ത്തയെടുത്ത്
ചായപ്പീടികയിലേക്കെറിഞ്ഞ്
ഉച്ചയിലേക്ക് സൈക്കിള്‍ ചവിട്ടി
.
പണിക്കാര്‍ പറമ്പിലിറങ്ങി
പത്ത് മണിക്കഞ്ഞി കുടിച്ചയ്യപ്പന്‍
വരമ്പ് പൊതിഞ്ഞു
ഈസ്പ്പാപ്ല കന്നിനെ കഴുകി
കൈക്കോട്ടും തോളില്‍ വെച്ച്
തിരിച്ച് നടന്നപ്പോള്‍
വീണ്ടും മമ്മദാപ്ല മുറുക്കാന്‍ ചെല്ലം തുറന്നു
ചായപ്പീടികത്തിണ്ണയില്‍
ഗ്രാമങ്ങള്‍ ഉണര്‍ന്ന്
വാര്‍ത്തകള്‍ ഉറക്കെ വായിച്ച്
സ്നേഹിച്ച് കലഹിച്ച്
കരഞ്ഞ് സമാശ്വസിപ്പിച്ച്
ഒരൊറ്റ ഹൃദയം തീര്‍ത്തിരുന്നു.
ഗ്രാമങ്ങള്‍ ഉണര്‍ന്ന്
വാര്‍ത്തകള്‍ ഉറക്കെ വായിച്ച്
സ്നേഹിച്ച് കലഹിച്ച്
കരഞ്ഞ് സമാശ്വസിപ്പിച്ച്
ഒരൊറ്റ ഹൃദയം തീര്‍ത്തിരുന്നു.
No comments:
Post a Comment