Wednesday, February 20, 2019

മഴ വിചാരങ്ങള്‍

ആകാശമേലാപ്പില്‍ 
ചില്ലിട്ടുത്തൂക്കിയ
മഴത്തുള്ളികള്‍
ആരുടെയോ കൈതട്ടി പൊഴിയുന്നു.
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍----‍‍---------------
മഴ കണ്ടാൽ 
ഇറങ്ങിപ്പോവുന്നതാണ്
ഓർമകളിൽ നീരാടി
തലനനച്ചെപ്പോഴോ 
കയറി വരും‌
---------------
മഴയിപ്പോള്‍ 
വെയില്‍ പുതപ്പിലാണ്
-------------------------
ഞാന്‍ പൊള്ളുമ്പോഴെല്ലാം 
നീ നനച്ചിടുന്നതാണ്
അതും മഴ തന്നെയാണ്
---------------------
പിന്നെയും
മഴ വരുന്നുണ്ട്
തോരാനിട്ട
സ്വപ്നങ്ങളിനിയും
ഉണങ്ങിയിട്ടില്ല
------------------------
ആകാശം ചുട്ടെടുത്ത്
അടുക്കി വെച്ചിട്ടുണ്ട്
---------------------------------
പുലര്‍ച്ചെയാണ് മഴ കേട്ടത്
തകര ഷീറ്റിട്ട അപ്പുറത്തെ
മേല്‍ക്കൂരയില്‍ വീണു ചിരിക്കുന്നു മഴ
മഴ വെളുക്കെ ചിതറി ചിരിക്കന്നു
പുതപ്പിനുള്ളിലേക്ക് എത്തി നൊക്കുന്നു
ഞാന്‍ തലവഴി പുതപ്പ് മൂടി
മഴയെയും കെട്ടിപ്പിടിച്ച് ഉറങ്ങി
ഉറക്കത്തില്‍ മഴ നമ്മളെ
കൈപിടിച്ച് എഴുനേല്‍പ്പിക്കും
കാലത്തിന്‍റെ പുറകിലേക്ക് നടത്തും
കുടയില്ലാത്ത കാലത്തേക്ക്
കൊണ്ടുപോയി മഴ നനയിക്കും
മഴവെള്ളച്ചാലില്‍
ഏതോ ഒരു പുല്‍നാമ്പില്‍
ഹൃദയം ഉടക്കി നില്‍ക്കും
അടുത്ത മഴയും ഒഴുക്കുമെത്തും വരെ

No comments:

Post a Comment