നിഴലനക്കങ്ങളെ
അവളിത്ര പേടിച്ചതേയില്ലായിരുന്നു.
ചെറിയ ഇലയനക്കശബ്ദങ്ങളെ
കേട്ടതേയില്ലായിരുന്നു
അപരിചിതരെ കണ്ടിങ്ങിനെ
ഭയപ്പെടാറില്ലായിരുന്നു
വഴിയിലിത്രയും
തെരുവ് നായകളില്ലായിരുന്നു
ഒരു മധുര മിഠായിക്കത്രയും
കൊതിച്ചതേയില്ലായിരുന്നു
രാത്രിയിലിങ്ങിനെ ഇങ്ങിനെ
ഞെട്ടി ഉണരാറില്ലായിരുന്നു
ചിരിക്കാനിങ്ങിനെ
മറന്നു പോയിട്ടേയില്ലായിരുന്നു
ചെറിയ ഇലയനക്കശബ്ദങ്ങളെ
കേട്ടതേയില്ലായിരുന്നു
അപരിചിതരെ കണ്ടിങ്ങിനെ
ഭയപ്പെടാറില്ലായിരുന്നു
വഴിയിലിത്രയും
തെരുവ് നായകളില്ലായിരുന്നു
ഒരു മധുര മിഠായിക്കത്രയും
കൊതിച്ചതേയില്ലായിരുന്നു
രാത്രിയിലിങ്ങിനെ ഇങ്ങിനെ
ഞെട്ടി ഉണരാറില്ലായിരുന്നു
ചിരിക്കാനിങ്ങിനെ
മറന്നു പോയിട്ടേയില്ലായിരുന്നു
അന്നവള്‍ക്കുപ്പയുണ്ടായിരുന്നു
No comments:
Post a Comment