Tuesday, February 19, 2019

മഴ വട്ടുകള്‍

ആരോ
ഉപേക്ഷിക്കപ്പെട്ട
ഒരു കവിതയിലായിരുന്നു
ഞാന്‍
പുറത്തപ്പോള്‍
വേനലായിരുന്നു
ഏത് വരിയിലാണ്
കിടന്നിരുന്നതെന്നോ
എപ്പോഴാണ്
വരിതെറ്റി വീണതെന്നോ
ഓര്‍ക്കുന്നേയില്ല
ഇപ്പോള്‍ മഴയത്താണ്
മഴവെള്ളപ്പാച്ചിലില്‍
എങ്ങോട്ടെന്നില്ലാതെ
ഒഴുകുന്നു
കവീ,
നീ അറിയുന്നില്ലേ
നീ തിരയുന്നില്ലേ
നിനക്ക് നഷ്ടമായ
നിന്റെ കവിതയിലെ
ആ ഞാനെന്ന വാചകം..!!

No comments:

Post a Comment