Tuesday, February 19, 2019

ചില മഞ്ഞ് ചിന്തകള്‍

മഞ്ഞ്
ഓര്‍മകളുടെ 
ഒറ്റവാതില്‍ ജാലകമാണ്
                *** 

വഴി നീളെ മഞ്ഞു മരങ്ങള്‍ 
പൂത്ത് നില്‍ക്കുന്നു
അസംഖ്യം വെളുത്ത പൂമ്പാറ്റകള്‍ 
പറന്ന് വന്ന് കാഴ്ച മറയ്ക്കുന്നു
                     ***

മഞ്ഞിന്‍റെ താറാവുകൂട്ടങ്ങളെ
തെളിച്ച് പോവുന്നു വെയില്‍


No comments:

Post a Comment