മഴ ഇപ്പോഴും
ഉമ്മറത്തേക്ക്
കയറി ഇരിക്കുന്നുണ്ടാവും
"ആരുമില്ലേ ഇവിടേ" ന്ന്
ഉള്ളിലേക്ക് ഈറനടിക്കുന്നുണ്ടാവും
കൊളുത്തിൽ തൂങ്ങുന്ന
കാലൻ കുട പിടിച്ചുലക്കുന്നുണ്ടാവും
മഴയുംകൊണ്ട്
അവരു പോയല്ലോ ന്ന്
വീടാകെ മഴ തോർന്ന
മൗനമാണല്ലോ ന്ന്
എനിക്കാകെ പേടിയാവുന്നു ന്ന്
സങ്കടമിനിയും വറ്റുന്നില്ലല്ലോ ന്ന്
അവൾ പുതക്കുന്നുണ്ടാവും
അവരു പോയല്ലോ ന്ന്
വീടാകെ മഴ തോർന്ന
മൗനമാണല്ലോ ന്ന്
എനിക്കാകെ പേടിയാവുന്നു ന്ന്
സങ്കടമിനിയും വറ്റുന്നില്ലല്ലോ ന്ന്
അവൾ പുതക്കുന്നുണ്ടാവും
രണ്ട് കടലാസുതോണികൾ
മഴവെള്ളച്ചാലിനരികിൽ
കാത്ത് നിൽക്കുന്നുണ്ടാവും
കുടചൂടാൻ
ഒഴുക്കിലിടാനെന്തേ
വരാത്തത് മക്കളെന്ന്
നനയുന്നുണ്ടാവും
മഴവെള്ളച്ചാലിനരികിൽ
കാത്ത് നിൽക്കുന്നുണ്ടാവും
കുടചൂടാൻ
ഒഴുക്കിലിടാനെന്തേ
വരാത്തത് മക്കളെന്ന്
നനയുന്നുണ്ടാവും
അക്ഷരങ്ങളില്ലാത്ത
ഒരു വിളി ഇപ്പോഴും
ജനൽ പാളിയിലൂടെ
മഴ നോക്കുന്നുണ്ടാവും
മഴയുടെ മടിയിൽ
തലവെച്ച് കിടക്കണമെന്ന്
ശഠിക്കുന്നുണ്ടാവും
മഴ വന്നെന്ന്
വാതിലോളം വന്ന്
നിരാശപ്പെടുന്നുണ്ടാവും
ഒരു വിളി ഇപ്പോഴും
ജനൽ പാളിയിലൂടെ
മഴ നോക്കുന്നുണ്ടാവും
മഴയുടെ മടിയിൽ
തലവെച്ച് കിടക്കണമെന്ന്
ശഠിക്കുന്നുണ്ടാവും
മഴ വന്നെന്ന്
വാതിലോളം വന്ന്
നിരാശപ്പെടുന്നുണ്ടാവും
മഴയത്തവർ പൊള്ളുമ്പോൾ
ഞാനിവിടെ വെയിലത്ത്
ചോർന്നൊലിക്കുന്നു..
ഞാനിവിടെ വെയിലത്ത്
ചോർന്നൊലിക്കുന്നു..
No comments:
Post a Comment