അമ്പലക്കുളം കടവുകയറി
പള്ളിക്കുളത്തില്‍ പോയി കുളിച്ചു
പള്ളീല്‍ കേറി
രണ്ട് ''റകഅത്ത്'' നിസ്കരിച്ചു
പള്ളിക്കുളം പള്ളിത്തൊടീലെ
നാളികേരം അമ്പലത്തില്‍
കൊണ്ടോയി ഉടച്ചു
പള്ളീല്‍ കേറി
രണ്ട് ''റകഅത്ത്'' നിസ്കരിച്ചു
പള്ളിക്കുളം പള്ളിത്തൊടീലെ
നാളികേരം അമ്പലത്തില്‍
കൊണ്ടോയി ഉടച്ചു
ആരും അറിയണ്ട
ആരും കണ്ടിട്ടില്ല
എല്ലാ കുടിലിലും
കയറി ഇറങ്ങി പോന്നിട്ടുണ്ട്
ആരോടും പറയണ്ട
ശുദ്ധികലശം വേണ്ടി വരും
ആരും കണ്ടിട്ടില്ല
എല്ലാ കുടിലിലും
കയറി ഇറങ്ങി പോന്നിട്ടുണ്ട്
ആരോടും പറയണ്ട
ശുദ്ധികലശം വേണ്ടി വരും
പള്ളിക്കുളം നായ തൊട്ട
വെള്ളത്തിലൊക്കെ കുളിച്ചിട്ടുണ്ട്
ആരും പറയണ്ട
പലതവണ കഴുകി വെടിപ്പാക്കണം
ആരും അറിഞ്ഞിട്ടില്ല
വെള്ളത്തിലൊക്കെ കുളിച്ചിട്ടുണ്ട്
ആരും പറയണ്ട
പലതവണ കഴുകി വെടിപ്പാക്കണം
ആരും അറിഞ്ഞിട്ടില്ല
ഒരൊറ്റ ആകാശത്തിന്
ഒരൊറ്റ മഴയേ ഉള്ളൂ
എത്ര വേലികെട്ടി തിരിച്ചാലും
ഒരുമിച്ച് പെയ്യുന്ന മഴ
ഒരൊറ്റ മഴയേ ഉള്ളൂ
എത്ര വേലികെട്ടി തിരിച്ചാലും
ഒരുമിച്ച് പെയ്യുന്ന മഴ
No comments:
Post a Comment