പനിപുതച്ചുറങ്ങുമ്പോഴെല്ലാം
ഇടയിലെ ഞെട്ടിഉണരല്‍ കൊണ്ട്
അവനൊരു ജനാലവിടവുണ്ടാക്കും
ഇടയിലെ ഞെട്ടിഉണരല്‍ കൊണ്ട്
അവനൊരു ജനാലവിടവുണ്ടാക്കും
കോട്ടക്കുന്ന് മുഴുവന്‍
മുള്ളുംപഴം ഉണ്ടെന്ന് പൂതിപ്പെടുത്തും
മുള്ളുംപഴം ഉണ്ടെന്ന് പൂതിപ്പെടുത്തും
നേരത്തെ പോയില്ലെങ്കില്‍ ഒന്നുംകിട്ടില്ലെന്ന്
അവന്‍ പറഞ്ഞുവെയ്ക്കും
പനിക്കാറ്റ് പിന്നെയും ചൂട്ട് വീശും
ചൂടുകാട്ടിന്റെ തണുപ്പുപോവാന്‍
ജാനാല ചാരി പിന്നെയും പനിപുതയ്ക്കും
അവന്‍ പറഞ്ഞുവെയ്ക്കും
പനിക്കാറ്റ് പിന്നെയും ചൂട്ട് വീശും
ചൂടുകാട്ടിന്റെ തണുപ്പുപോവാന്‍
ജാനാല ചാരി പിന്നെയും പനിപുതയ്ക്കും
കോട്ടക്കുന്നിന് മുകളില്‍ നടുക്ക്
പന്ത്രണ്ടടി വട്ടത്തില്‍ ഒരു കിണറുണ്ടെന്ന്
അത് ടിപ്പുവിന്റെ കാലത്ത് ഉണ്ടാക്കിയതാണെന്ന്
ശത്രുക്കളെ കൊന്ന് അതിലാണ്
തള്ളിയിരുന്നതെന്ന്
അതിലിപ്പോഴും പ്രേതങ്ങള്‍ ഉണ്ടെന്ന്
കുട്ടികളെ പിടിച്ച് ചോരകുടിക്കാറുണ്ടെന്ന്
അവന്‍ പതിവുപോലെ ഭയപ്പെടുത്തും
പന്ത്രണ്ടടി വട്ടത്തില്‍ ഒരു കിണറുണ്ടെന്ന്
അത് ടിപ്പുവിന്റെ കാലത്ത് ഉണ്ടാക്കിയതാണെന്ന്
ശത്രുക്കളെ കൊന്ന് അതിലാണ്
തള്ളിയിരുന്നതെന്ന്
അതിലിപ്പോഴും പ്രേതങ്ങള്‍ ഉണ്ടെന്ന്
കുട്ടികളെ പിടിച്ച് ചോരകുടിക്കാറുണ്ടെന്ന്
അവന്‍ പതിവുപോലെ ഭയപ്പെടുത്തും
അപ്പോള്‍ ആരോ ജനാലയില്‍ മുട്ടും
ദേഹം മുഴുവന്‍ പേടി വന്ന് മൂടും
കൊളുത്ത് അടര്‍ത്താന്‍ ശ്രമിക്കുന്ന
ശബ്ദം ഉച്ചത്തിലാവും
ഞാനുറക്കെ ശബ്ദമില്ലാതെ നിലവിളിക്കും
ഒരു പൊക്കിള്‍ കൊടി താനേ
നെഞ്ചിലേക്ക് ഇറങ്ങി വരും
ഒന്നുമില്ലെന്ന് ചൂട് പകരും
ഞാനെന്‍റെ ഗര്‍ഭാവസ്ഥയിലേക്ക് മരിക്കും..!!
ദേഹം മുഴുവന്‍ പേടി വന്ന് മൂടും
കൊളുത്ത് അടര്‍ത്താന്‍ ശ്രമിക്കുന്ന
ശബ്ദം ഉച്ചത്തിലാവും
ഞാനുറക്കെ ശബ്ദമില്ലാതെ നിലവിളിക്കും
ഒരു പൊക്കിള്‍ കൊടി താനേ
നെഞ്ചിലേക്ക് ഇറങ്ങി വരും
ഒന്നുമില്ലെന്ന് ചൂട് പകരും
ഞാനെന്‍റെ ഗര്‍ഭാവസ്ഥയിലേക്ക് മരിക്കും..!!
No comments:
Post a Comment