Wednesday, February 20, 2019

താഴ്വരക്കാറ്റ്

നെഞ്ചിന്‍റെ
കീഴ്ക്കാംകുത്തായ
ചെരിവില്‍ നിന്ന്
ഒരു താഴ്വരക്കാറ്റ്
മുകളിലേക്ക് 
വീശിക്കൊണ്ടേയിരിക്കുന്നു
ചങ്കിലാരോ അതിനെ
തടഞ്ഞും വെക്കുന്നു
ഞാനിപ്പോള്‍ കാറ്റ് നിറച്ച
ഒരു കളിപ്പാട്ടം കണക്കെ
ആകാശ സഞ്ചാരത്തിലാണ്

No comments:

Post a Comment