വളർച്ചയെത്താതെ
മരിക്കുന്ന കുഞ്ഞുങ്ങൾടെ
കുഴിമാന്തി പുറത്തെടുത്ത്
രൂപം മാറാനുള്ള
മരുന്നുണ്ടാക്കുന്നുവത്രേ ഒടിയൻ
പിന്നെ ,
അർദ്ധ രാത്രിയിൽ
പൂച്ചയായി, നായയായി
*കയലാം കുറ്റിയായി
*തള്ളെ തല്ലിയായി
വഴിയിൽ പ്രതികാരദാഹിയായി
എതിരാളിയെ കാത്ത് നിൽക്കും
ഗർഭിണികളായ പെണ്ണുങ്ങളെ
വശത്താക്കി ഗർഭം അലസിപ്പിക്കും
ഉപദ്രവിച്ച മേലാളനെ
കട്ടിലോടെ ചുമന്നു ശവപ്പറമ്പിൽ
കൊണ്ട് കിടത്തി *നൊസ്സാക്കും
ചെർപ്പ്ളശ്ശേരി ദേവീന്ന്
രണ്ടാം കളി സിൽമ കണ്ടു വരുമ്പോൾ
ഒരാള് കറുപ്പേട്ടന്റെ
തൊട്ടു പിറകിൽ വന്നിട്ട് കാണാതായത്രേ
*പറയരോട് കളിക്കുമ്പോൾ സൂക്ഷിക്കണം
അവർക്ക് ഒടിമാറാനറിയാം
വഴിയിൽ രൂപം മാറി കാത്തു നിന്ന്
ഓടിച്ച് നടക്കാൻ പറ്റാത്ത തരത്തിലാക്കും
* കയലാം കുറ്റി = മുൻപ് കാലത്ത് മുളകൊണ്ടുണ്ടാക്കിയിരുന്ന ഗേറ്റ് ( രണ്ടു വണ്ണമുള്ള മുളകളുടെ ഒരു മീറ്റർ വരുന്ന മുരട് ഭാഗം ഇരു വശത്തും പോസ്റ്റായി വെച്ച് അതിലെ ഇടവിട്ട ദ്വാരങ്ങളിൽ മുളക്കമ്പുകൾ വെച്ചുണ്ടാക്കുന്നത്
* തള്ളേ തല്ലി = കയലാം കുറ്റിയുടെ സമീപത്തായി കന്നുകാലികളെ കൊണ്ട് പോവുന്നതിനായി തൂക്കിയിട്ടിടിരിക്കുന്നതുംഇഷ്ടം പോലെ ഉയര്ത്താനും സൌകര്യമുള്ള മുള കൊണ്ട് ഉണ്ടാക്കിയ ഗേറ്റ്
*പറയർ = കൃഷിക്കാവശ്യമായ മുറം, പരമ്പ് മുതലായവ മുളകൊണ്ടു ഉണ്ടാക്കിയിരുന്നവർ

No comments:
Post a Comment