Monday, September 16, 2013

അച്ഛൻ കൊണ്ടുപോയത്



മരിച്ചു പോവുമ്പോൾ
ഒന്നും കൊണ്ട് പോവില്ല്യാന്നു
ആരാണ് പറഞ്ഞത് ...?

അമ്മേടെ മുഖത്തെ പുഞ്ചിരി
നെറയെ പൂക്കളുള്ള സാരി
കഴുത്തിലെ താലി
അടുപ്പിൻ കലത്തിലെ ചോറ്

അമ്മു കുട്ടീടെ ,
കണിക്കൊന്ന
വിഷു കൈനീട്ടം

തിരുവാതിര
ഊഞ്ഞാൽ

അത്തപ്പൂക്കളം
ഓണക്കോടി

പിറന്നാൾ
കാവിലെ ഉത്സവം

പ്ലാവിലപ്പാത്രങ്ങൾ
കണ്ണ് ചിമ്മി തുറക്കുന്ന കളിപ്പാവ

പിന്നെ,
ചൂടുള്ള നെഞ്ചിന്റെ തൊട്ടിൽ
എല്ലാം കൊണ്ടാണ് അച്ഛൻ
കവിളിൽ ഇരു നീർച്ചാലുകൾ
വരച്ചുവെച്ച് കടന്നുപോയത്

2 comments:

  1. ഇന്നത്തെ കവിതകളെല്ലാം വായിച്ചു
    ഓരോന്നിലും അഭിപ്രായമെഴുതാന്‍ സമയം വളരെയാകും

    ബാച്ചിലര്‍ മുറി
    തറവാട്
    നെല്ല്

    ഇവ അതിമനോഹരമായി

    ReplyDelete
  2. കുറെയായിട്റ്റ് ബ്ലോഗിൽ ചേർക്കാരില്ലായിരുന്നു
    എല്ലാം കൂടി ചേർത്തപ്പോൾ വന്ന പ്രശ്നമാണിത് ...വായനക്കും അഭിപ്രായത്തിനും നന്ദി അജിത്തേട്ടാ..

    ReplyDelete