കുരിശിനോ
തകിടിനോ
എലസ്സിനോ
ഭയപ്പെടാതെ
പ്രണയമേ , നിന്റെ ആത്മാവ്
എന്നിൽ കുടിയിരിക്കുന്നതെന്തിങ്ങനെ......
..................................................................................
ഹൃദയത്തിൽ
അസാധാരണമായി വളരുന്ന
നിന്നോടുള്ള പ്രണയത്തിന്റെ കോശങ്ങളെ
ഏത് ''റേഡിയേഷൻ'' കൊണ്ടാണ്
കരിച്ചു കളയാനാവുക ..!!!
............................................................................
നമ്മിൽ കനംവെച്ച മൗന മേഘങ്ങൾ
അക്ഷരങ്ങളായ് പെയ്യും വരെ
ഈ ശൂന്യതയിൽ വളർന്ന നിശ്ശബ്ദത
അലിഞ്ഞ് പോവുന്നതെങ്ങിനെ .....
വെരി ഗുഡ്
ReplyDelete