Friday, May 24, 2013

പ്രണയമേ...

നിന്നെ ,
കാണാതിരിക്കാൻ
കണ്ണുകൾ ചൂഴ്ന്നെടുക്കാം
കേൾക്കാതിരിക്കാൻ
ചെവികൾ കൊട്ടിയടക്കാം

നിന്നെ കുറിച്ച് ,
മിണ്ടാതിരിക്കാൻ
അധരങ്ങൾ മൂടി മൗനിയാവാം
എഴുതാതിരിക്കാൻ
വിരലുകൾ അറുത്തു മാറ്റാം

പക്ഷെ ,
നിന്നെക്കുറിച്ച്
ചിന്തിക്കാതിരിക്കാൻ
എന്റെ ഹൃദയം നിലയ്ക്കണം
എന്നിൽ നീ കുടിയിരിക്കുമ്പോൾ
ഞാൻ ആത്മാഹുതി ചെയ്യുന്നതെങ്ങിനെ....?

6 comments:

  1. പ്രണയ മൊഴികൾ ..ഭാവുകങ്ങൾ ..

    ReplyDelete
  2. നന്ദി ..സതീശൻ ഇത്രടം വന്നതിന്

    ReplyDelete
  3. ഷംസ്
    എനിക്ക് തോന്നുന്നു പ്രണയം എത്ര പറഞ്ഞാലും തീരാത്ത ഒരു വിഷയമാണ്
    പ്രണയത്തെ കുറിചെഴുതുംപോൾ നാം കൂടുതൽ ചെറുപ്പം ആകും

    ReplyDelete
  4. ടോംസ് ,
    തീർചയായും പ്രണയത്തിന് എന്നും ഒരേ വയസ്സാണ് ....
    അതിനെ കുറിച്ചെഴുതുമ്പോൾ നമ്മള്ക്കും അതെ വയസ്സാണ്

    ReplyDelete
  5. പ്രണയതീവ്രം

    ReplyDelete