അവളോടൊന്ന് ചോദിക്കണം
എന്നിൽ വേരിറങ്ങി പുഷ്പിച്ച
പൂക്കളെ ഉതിർത്ത്
വേരിളക്കി പോവാൻ മാത്രം
ഞാൻ ചെയ്ത അപരാദം എന്തെന്ന്
വർഷത്തിൽ കരുതിവെച്ച്
വേനലിൻ വറുതി യറിയിക്കാതെ
ഊട്ടിയ കൈകളിൽ
ആഞ്ഞ് കൊത്തിയതെന്തിനെന്ന്
ഞാൻ വിണ്ടുകീറി
കൊഴുപ്പേറ്റിയ അവളുടെ കാമ്പിൽ
അവൾക്കെന്ത് അവകാശമെന്ന്
എൻറെ നെഞ്ചിൽ വളർന്ന്
കാറ്റിനോട് കൂടാനും
മഴയോട് പാടാനും
അനുവാദം ചോദിച്ചത്
എൻറെ വേരറുക്കാനായിരുന്നോ എന്ന് ....
എന്നിൽ വേരിറങ്ങി പുഷ്പിച്ച
പൂക്കളെ ഉതിർത്ത്
വേരിളക്കി പോവാൻ മാത്രം
ഞാൻ ചെയ്ത അപരാദം എന്തെന്ന്
വർഷത്തിൽ കരുതിവെച്ച്
വേനലിൻ വറുതി യറിയിക്കാതെ
ഊട്ടിയ കൈകളിൽ
ആഞ്ഞ് കൊത്തിയതെന്തിനെന്ന്
ഞാൻ വിണ്ടുകീറി
കൊഴുപ്പേറ്റിയ അവളുടെ കാമ്പിൽ
അവൾക്കെന്ത് അവകാശമെന്ന്
എൻറെ നെഞ്ചിൽ വളർന്ന്
കാറ്റിനോട് കൂടാനും
മഴയോട് പാടാനും
അനുവാദം ചോദിച്ചത്
എൻറെ വേരറുക്കാനായിരുന്നോ എന്ന് ....
എന്തെല്ലാം ചോദ്യങ്ങള്‍!!
ReplyDeleteഎന്നിട്ട് ഉത്തരം കിട്ടിയോ??
ചോദ്യങ്ങൾ ഉത്തരങ്ങളില്ലാത്തവ അജിത്തേട്ടാ ......
ReplyDelete