അലാറത്തിന്റെ ശബ്ദം
കേൾക്കാതെ പോലും പതിവ് സമയത്ത്
ഉണർന്ന് പോവുന്ന വെള്ളിയാഴ്ചയിൽ
സഹമുറിയന്റെ സാനിദ്ധ്യം കൊണ്ട്
അവധി ദിവസം തിരിച്ചറിഞ്ഞ്
കട്ടിലിലേക്ക് വീണുറ ങ്ങാൻ
ശ്രമിക്കുമ്പോൾ മനസ്സ് നാട്ടിലെത്തും
കവിളത്ത്
ഒരു കുഞ്ഞ് കൈ പതിഞ്ഞ്
ഉണർന്നു പോവും
പിന്നെ ഒരു ചക്കരയുമ്മ തന്ന്
മോൾ ചിരിക്കും
വയറ്റത്തിരുന്ന്
മോൻ ആന കളിക്കും
തലമുടി പിടിച്ച് വലിച്ച്
മോൾ എഴുനേൽക്കാൻ പറയും
''മക്കളും ഉപ്പേം എഴുനേറ്റെ''
എന്ന ശാസന കേൾക്കും
മക്കളെ പുണർന്ന് കിടക്കുമ്പോൾ
ആവി പറക്കുന്ന മുഹബ്ബത്തിന്റെ
ഒരു ചായ കയ്യിൽ പിടിച്ച്
മുടിയിലെ വെള്ളം മുഖത്തേക്ക്
അവൾ കുടയുമ്പോഴാവും ഉണരുന്നത്
പച്ചപ്പിൽ നിന്നും മരുഭൂമിയിലേക്ക്
മഴയത്ത് നിന്നും വേനലിലേക്ക് ....
തിരിച്ച് പച്ചപ്പിലേയ്ക്ക്
ReplyDeleteവേനലില്‍ നിന്ന് മഴയിലേയ്ക്ക്
മഴ കൊണ്ട് വന്നെ ഉള്ളൂ .....
ReplyDeleteഇനി അടുത്ത വർഷ ത്തിനായി കാത്തിരിക്കുന്നു ..:)
അലാറത്തിന്റെ ശബ്ദം
ReplyDeleteകേൾക്കാതെ പോലും പതിവ് സമയത്ത്
ഉണർന്ന് പോവുന്ന വെള്ളിയാഴ്ച
......വാസ്തവം.