Sunday, May 12, 2013

ഞാൻ കൊതിക്കുന്ന പുനർജന്മം

ഇനി എനിക്കൊരു
മഴത്തുള്ളിയായി പിറവിയെടുക്കണം
ആകാശത്തിന്റെ ഉദരത്തിൽ
മേഘമായി ഗർഭാവസ്ഥ പ്രാപിച്ച്
മഴയായി ഭൂമിയിലേക്ക് പിറക്കണം

പാടങ്ങളുടെ വിണ്ടുകീറിയ മുറിപ്പാടിലേക്ക്
ഔഷധമായ് നിറയണം

വരണ്ടു പൊള്ളിയ പുഴയിലേക്ക്
തേനായ് ഒഴുകണം

കരിഞ്ഞുണങ്ങിയ മരത്തിലേക്ക്
കനിവായ് നിറയണം

ദാഹിക്കുന്ന നാവിലേക്ക്
അമൃതായ് പെയ്യണം

നീർ ചാലിന്റെ ബാല്യമായ്
അരുവിയുടെ കൗമാരമായ്
പുഴയുടെ യൗവനമായ്
കടലിലെത്തി ആകാശത്തെ വരിക്കണം
ഒരായിരം മഴത്തുള്ളികൾക്ക് ജന്മം നല്കണം.

4 comments:

  1. അങ്ങനെ ഓരോ ജന്മവും സഫലമാകണം

    ReplyDelete
  2. മഴത്തുള്ളിയാൻ ജനിച്ചോളൂ...മണ്ണിലേക്കിറ്റി വീഴും മുമ്പ് തന്നെ ഞങ്ങൾ നിന്നെ ചൂടിനാലൊരു നീരാവിയാക്കി പുകച്ചു കളഞ്ഞില്ലെങ്കിൽ പെയ്യുക നീ........

    ReplyDelete
  3. കവിത ഇഷ്ട്ടായി...

    തുടര്‍ന്നെഴുതുക. വായനക്ക് വിളിക്കുക. സമയം പോലെ വരാം

    ReplyDelete