മെഴുകു തിരിക്ക്
തീയിനോടാണ് പ്രണയം
തീയിൽ ഉരുകി ഉരുകി
വെട്ടം പരത്തുന്നതാണ്
അനുഭൂതി..
തന്നെ ഉരുക്കിത്തീർക്കുന്ന
തീയിൽ വെന്തമർന്ന്
തന്റെ ആസന്നമാവുന്ന
പതനത്തെ ഓർക്കാതെ
മെഴുകുതിരി ..!!!
ഒടുവിൽ ,
തിരിമാത്രമായി
തീയെ ഒന്നാഞ്ഞു പുണർന്ന്
തന്റെ പ്രണയത്തിൽ വീണൊടുങ്ങുന്നു...
മെഴുകുതിരി പോലെയെങ്കിലും ആകണമെന്ന് സ്കൂളിലെ ഒരു സാര്‍ പറയുമായിരുന്നു
ReplyDeleteതന്നെ ഉരുക്കിത്തീർക്കുന്ന
ReplyDeleteതീയിൽ വെന്തമർന്ന്
തന്റെ ആസന്നമാവുന്ന
പതനത്തെ ഓർക്കാതെ
മെഴുകുതിരി ..!!!
മെഴുകുതിരിയുടെ ധർമം തന്നെ പ്രവാസിയും നിർവഹിക്കുന്നു
ReplyDelete