Wednesday, March 6, 2013

കൊമോഡോ ഡ്രാഗണ്‍ /ഭീമാകാരന്മാരായ പല്ലികള്‍ ..

മനുഷ്യമാംസക്കടയില്‍
തിരക്ക് ഇളം മാംസത്തിന് തന്നെ
ഇളം ചോര കുടിച്ചവനിപ്പോള്‍
രുചി ലഹരിയായി

ചെകുത്താന്‍ ബുദ്ധിയില്‍
മൃഗ തൃഷ്ണ ലഹരി പടര്‍ത്തുമ്പോള്‍
മദ്യം ചിന്തയെ മയക്കുമ്പോള്‍
പിന്നെ വേട്ടക്കാരനായി

തെരുവില്‍ , കൂട്ടം തെറ്റിയ
അല്ലെങ്കില്‍ കൂട്ടില്ലാത്ത
പാദസരങ്ങള്‍ കാതോര്‍ത്ത്
ഇരകളെ തേടി മറഞ്ഞിരിപ്പായി

കടിച്ച് കുടഞ്ഞെറിഞ്ഞ്‌
ചെന്നായ്ക്കളായി

പിന്നെ,
കിട്ടാതെ വരുമ്പോള്‍
കൂട്ടിനുള്ളില്‍
*കൊമോഡോ ഡ്രാഗണാവുന്നു..

* ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപുകളില്‍ കണ്ടുവരുന്ന സ്വന്തം കുഞ്ഞുങ്ങളെ തന്നെ തിന്നുന്ന ഭീമാകാരന്മാരായ പല്ലികള്‍ ..

No comments:

Post a Comment