Wednesday, March 6, 2013

ഒരു സന്ദേശം മൊഴി അറിയാത്തവളുടെ .....

എന്‍റെ ഫോണിന്‍റെ
മറുതലക്കല്‍ കേള്‍ക്കുന്നത്
അക്ഷരങ്ങളില്ലാത്ത
ശബ്ദ വീചികള്‍ അല്ല ..
എന്റെ കൊഞ്ചിക്കലിനുല്ല
മറുമോഴിയാണ്
ഭാഷയില്ലാത്ത നാദങ്ങള്‍
ആഹ്ലാദ സൂചകങ്ങളാണ്
വേര്‍ത്തെടുക്കാനാവാത്ത വീചികള്‍
പ്രതിഷേധങ്ങളാണ്
ഇടക്കുള്ള തേങ്ങലുകള്‍
വിലാപങ്ങളാണ്
പിന്നെ കേട്ട അല്പം മൌനം
പരിഭവത്തിന്റെതാണ്
ഉപ്പ വരാത്തതിന്റെ ചിണുങ്ങലാണ്
ഇടക്ക് ഞാന്‍ സ്തബ്ദനായത്
മോളേ നിന്റെ വാക്കുകള്‍ ഉള്ളില്‍ തറച്ചാണ്...

No comments:

Post a Comment