Wednesday, March 13, 2013

ഡ്രോപ്പ് ...



എന്റെ ആത്മാവിന്റെ വേനലിലേക്ക്
ഒരു ഹിമബാഷ്പമാക്കി
തണുപ്പിച്ച്
നിന്നെ ഇറ്റിച്ചതാരാണ്

പിന്നെ, വഴികളിലൊക്കെയും
കൂട്ടായിട്ടൊടുവിലീ
വഴിവക്കില്‍ 
നിന്നെ ''ഡ്രോപ്പ്'
ചെയ്യണമെന്നെന്തേ ശഠിക്കാന്‍..!! 

മിഴിയില്‍ നിന്നൊരു തുള്ളി
ഇറ്റി വീഴാന്‍ മടിച്ച് 
കവിളിലൂടെ ഊര്‍ന്ന് നെഞ്ചിലിറ്റി
ഹൃദയത്തിലൊടുങ്ങിയതിപ്പൊഴും
നീറ്റുന്നു.....

1 comment: