Monday, March 18, 2013

മരണ തീയ്യതി ....

എന്നാണ് ഉമ്മ മരിച്ചത് ...?

ഉമ്മറത്ത് ചാരുകസേരയിൽ
ഉപ്പ വീണുടഞ്ഞു നിശ്ശബ്ദനായ അന്ന്
കുഞ്ഞുപെങ്ങൾടെ
രണ്ട് വളപ്പൊട്ടുകൾ
കാണാതായ അന്ന്
കണ്ണു നീരില്ലാതെ കരയാൻ പഠിച്ച്
ഞാൻ മൌനിയായ അന്ന്

ഉപ്പ ......?

ഉമ്മറത്തെ പുളിമരത്തിൽ കാറ്റ് നിലച്ച അന്ന്
ഗർഭിണിയായിരുന്ന ഭാര്യ
അങ്ങേതലക്കൽ നിന്ന്
എന്റെ നഷ്ടമേ എന്ന് വിലപിച്ച്
വാവിട്ട് കരഞ്ഞ അന്ന്
കുളിമുറിയിലെ ബക്കറ്റിൽ
വെള്ളം വീഴ്ത്തി
ഒന്നുറക്കെ കരയാൻ നോക്കി
ഞാൻ പരാജയപ്പെട്ട അന്ന് ...
വീടിന്റെ ഉത്തരം
തൂണിൽ നിന്നടർന്ന്
എന്റെ തോളിൽ ചാഞ്ഞ അന്ന്

എന്നാലും ഓർക്കെണ്ടേ ആ തീയതി ..?

ഞാൻ ജനിച്ചപ്പോഴാണവർ ജനിച്ചത്
ഇനി ഞാൻ മരിക്കുമ്പോഴേ മരിക്കൂ .....

1 comment:

  1. ഞാൻ ജനിച്ചപ്പോഴാണവർ ജനിച്ചത്
    ഇനി ഞാൻ മരിക്കുമ്പോഴേ മരിക്കൂ

    ReplyDelete