Monday, March 4, 2013

സൂചി .....

എന്റെ കിനാവുകള്‍ നെയ്യുന്ന
സൂചി കാണാതെ പോയി
ഓര്‍മകളുടെ ചുവന്ന നൂലിഴ കോര്‍ത്ത
ചിന്തകളുടെ ആഴങ്ങളിലേക്ക് കൂര്‍ത്ത
ആ സൂചി തന്നെ
കണ്ടെത്തിയാല്‍ തന്നേക്കണം പ്രിയരേ ....

ഇന്നലെ ,
ഹൃദയത്തില്‍ വിണ്ടു കീറി
നിണം പൊഴിച്ച വിരഹത്തെ
കിനാവിന്‍റെ തുണ്ടുവെച്ച്
തുന്നിയടച്ചതായിരുന്നു ഞാന്‍

ഇന്ന് ,
നൂലിഴപൊട്ടി
ഉണങ്ങാതെ നീറ്റുന്ന
മുറിവിലൊരു തുണ്ടുകൂടി തുന്നണം
കണ്ടെത്തിയാല്‍ തന്നേക്കണം പ്രിയരേ .....

No comments:

Post a Comment