Sunday, March 10, 2013

പ്രണയം ചാവുന്നത് ....

വിവാഹ രജിസ്ട്രേഷന്‍
ആപ്പീസിന്റെ പൊടിപിടിച്ച
രജിസ്റ്ററിലാണ്
നിന്‍റെ പ്രണയം
ശ്വാസം മുട്ടി ചത്തത് ..

ഒരു ബ്ലേഡിന്റെ
ഭീഷണിത്തുമ്പുകൊണ്ട്
സ്നേഹ സിരകളെ അറുത്തെറിഞ്ഞാണ്
ഞാന്‍ നിന്നോടൊപ്പം വന്നത്

നിന്‍റെ പുകക്കറ മണമോ
മദ്യത്തിന്‍റെ രൂക്ഷ ഗന്ധമോ
നിത്യ പട്ടിണിയോ
എനിക്കൊട്ടും
അസഹനീയത ഉണ്ടാക്കിയിട്ടില്ല

നിന്റെ സ്നേഹത്തിന്
നീ പങ്കുകാരിയെ
തേടുന്നത റിഞ്ഞിട്ടും
എന്റെ സ്നേഹം മുഴുവന്‍ തന്നത്
നിനക്ക് മാത്രമായിരുന്നു

എന്നിട്ടും ,
നിന്റെ ഭ്രൂണം വഹിക്കുന്ന
എന്റെ ഉദരത്തിലേക്ക്
നീ പങ്കുകാരെ ചേര്‍ത്തപ്പോഴാണ്
എന്റെ പ്രണയം കൂടി ചത്തത്

1 comment:

  1. അപ്പോള്‍ പിന്നെ ആ പ്രണയം ചാവുന്നതല്ലേ നല്ലത്

    ReplyDelete