താഴെ വളപ്പില്‍
അയമുമകന്‍ കുഞ്ഞാപ്പു
വയസ്സ് ഇരുപത്തിനാല്
മതം / ദീന്‍ മാറിയിട്ട്
ഇരുപത്തിനാല് വര്‍ഷം
അയമുമകന്‍ കുഞ്ഞാപ്പു
വയസ്സ് ഇരുപത്തിനാല്
മതം / ദീന്‍ മാറിയിട്ട്
ഇരുപത്തിനാല് വര്‍ഷം
താഹിറാക്ക് ഒരു തേനുണ്ട
ഒരൊറ്റക്കണ്ണന്‍ ഗോട്ടി
അതിനാണ് ഒറ്റരൂപയ്ക്ക്
വാപ്പാന്റെ പോക്കറ്റടിച്ചത്
ഒരൊറ്റക്കണ്ണന്‍ ഗോട്ടി
അതിനാണ് ഒറ്റരൂപയ്ക്ക്
വാപ്പാന്റെ പോക്കറ്റടിച്ചത്
കേസായി ,
അന്വേഷണമായി
പിടിക്കപ്പെട്ടു
പുളിവടി പൊട്ടുവോളം പ്രഹരം
''കള്ള ഹിമാറെ കടന്നു പോ'' ന്ന്
വിധി കല്‍പ്പന
അന്വേഷണമായി
പിടിക്കപ്പെട്ടു
പുളിവടി പൊട്ടുവോളം പ്രഹരം
''കള്ള ഹിമാറെ കടന്നു പോ'' ന്ന്
വിധി കല്‍പ്പന
അന്ന് കുഞ്ഞാപ്പു
ദീന്‍ മാറി
വയനാട്ടിലേക്ക് വണ്ടി കയറി
മതം മാറി
ദീന്‍ മാറി
വയനാട്ടിലേക്ക് വണ്ടി കയറി
മതം മാറി
കുഞ്ഞാമിന,
''ന്റെ കുട്ട്യെവ്ടെ'' ന്ന്‍
നെലോളിച്ചപ്പോഴേക്കും
അയമുക്ക,
''ഓന്‍ വന്ന്‍ലേ'' ന്ന്‍
ഉള്ളു കാളിയപ്പോഴേക്കും
കുഞ്ഞാപ്പു,
വയനാടന്‍ ദീന്‍ കഴിഞ്ഞ്
മൈസൂര്‍ മതത്തില്‍ എത്തിയിരുന്നു
''ന്റെ കുട്ട്യെവ്ടെ'' ന്ന്‍
നെലോളിച്ചപ്പോഴേക്കും
അയമുക്ക,
''ഓന്‍ വന്ന്‍ലേ'' ന്ന്‍
ഉള്ളു കാളിയപ്പോഴേക്കും
കുഞ്ഞാപ്പു,
വയനാടന്‍ ദീന്‍ കഴിഞ്ഞ്
മൈസൂര്‍ മതത്തില്‍ എത്തിയിരുന്നു
കുഞ്ഞാപ്പൂന്
ദീന്‍ ഉണ്ടോന്നല്ല
ഓന് ''തീനും കുടീം'' ഉണ്ടോന്നാണ്
ഉമ്മ മതവും ഉപ്പ ദീനും മുറിപ്പെടുന്നത്
ദീന്‍ ഉണ്ടോന്നല്ല
ഓന് ''തീനും കുടീം'' ഉണ്ടോന്നാണ്
ഉമ്മ മതവും ഉപ്പ ദീനും മുറിപ്പെടുന്നത്
പെരുന്നാള്കള്‍ക്കൊക്കെയും
വിരുന്നൊരുക്കി
എരിഞ്ഞ വയറും
ഒരു പെരുന്നാള്‍ കോടി
സൂക്ഷിച്ച്
മുറിഞ്ഞ മനസ്സും
ഒരു ''ഘര്‍ വാപ്പസി''
കിനാ കാണുന്നു
**********************
* മതം = അഭിപ്രായം , വിശ്വാസം
* ദീന്‍= വഴി, അനുസരണ, മതം
*തെനുണ്ട = ഒരു മിട്ടായി
*ഗോട്ടി = ഗോലി
*നെലോളി= നിലവിളി
വിരുന്നൊരുക്കി
എരിഞ്ഞ വയറും
ഒരു പെരുന്നാള്‍ കോടി
സൂക്ഷിച്ച്
മുറിഞ്ഞ മനസ്സും
ഒരു ''ഘര്‍ വാപ്പസി''
കിനാ കാണുന്നു
**********************
* മതം = അഭിപ്രായം , വിശ്വാസം
* ദീന്‍= വഴി, അനുസരണ, മതം
*തെനുണ്ട = ഒരു മിട്ടായി
*ഗോട്ടി = ഗോലി
*നെലോളി= നിലവിളി
No comments:
Post a Comment