അന്ന് നീയും ഞാനും
തൈകളായിരുന്നു
നീ പനിനീര്‍ ചെടി
ഞാന്‍ വേപ്പില
തൈകളായിരുന്നു
നീ പനിനീര്‍ ചെടി
ഞാന്‍ വേപ്പില
നിനക്ക് വെള്ളമൊഴിക്കാന്‍
ആളുകള്‍ ഏറെ
എനിക്ക് വെള്ളമൊഴിച്ചവര്‍
എന്നെ നുള്ളിത്തീര്‍ത്തു
ആളുകള്‍ ഏറെ
എനിക്ക് വെള്ളമൊഴിച്ചവര്‍
എന്നെ നുള്ളിത്തീര്‍ത്തു
നിനക്ക് പൂവരുന്നതും കാത്ത്
നിന്നെ പരിചരിക്കുന്നവര്‍
കൂടിയതേ ഉള്ളൂ
നിന്നെ പരിചരിക്കുന്നവര്‍
കൂടിയതേ ഉള്ളൂ
പിന്നെ നീ മൊട്ടായി
പൂവായി
നിനക്ക് ശലഭങ്ങളായി
അവരുടെ കഥകളായി
നീ ഒരു പനിനീര്‍ ലോകമായി
പൂവായി
നിനക്ക് ശലഭങ്ങളായി
അവരുടെ കഥകളായി
നീ ഒരു പനിനീര്‍ ലോകമായി
ഞാനിപ്പോള്‍
ഒരൊറ്റയില പോലും
ബാക്കിയില്ലാത്ത
പതനം കാത്തു കിടക്കുന്ന
ഒരു പാഴ്ചെടി
ഒരൊറ്റയില പോലും
ബാക്കിയില്ലാത്ത
പതനം കാത്തു കിടക്കുന്ന
ഒരു പാഴ്ചെടി
No comments:
Post a Comment