Monday, May 21, 2007

ഉമ്മ (അമ്മ)

ഉള്ളിലുറഞ്ഞ
നോവിന്റെ
ഹിമബാഷ്പമാണ്.

തേങ്ങല്‍ കണങ്ങളിറ്റിവീഴുന്ന-
ഞരക്കമാണ്.

ഉച്ഛ്വാസ വായുവിനായി
തപിക്കുന്ന-
തേങ്ങലാണ്.

നിസ്സഹായതയിലുരുവിടുന്ന-
ദൈവനാമമാണ്.

സ്നേഹം കൊതിച്ചിന്നും
ചാലിട്ടൊഴുകുന്ന-
കണ്ണീരാണ്.

ഇന്നും ഞാന്‍
അവിശ്ശ്വസിക്കുന്ന-
മൃതിയാണ്....

അങ്ങേപുറത്തെ കട്ടിലിലിന്നും
കേള്‍ക്കാതെ കേള്‍ക്കുന്ന-
"എന്റെ മക്കള്‍" എന്നവിലാപമാണ്.....

4 comments:

  1. ഷംസീ,

    അവിശ്വാസമാണോ / വിശ്വാസമാണോ?

    അമ്മയെ (ഉമ്മ) ക്കുറിച്ചെന്തെഴുതിയാലും എത്ര എഴുതിയാലും മതിവരില്ല

    :)

    ReplyDelete
  2. nashtapedunna vedanakal evide aksharanghaliloode theliyumbhol manasil oralpham aashwasam...
    ee sneham orikalum vilakalpikaanavathathaanu...
    janicha naal thottu naam cholaan padikunna aadhyaaksharam amma.
    njaan ethra valuthayalum ente ummakku njaan ennum ponu mon thane..
    nice one shams...keep it up
    manzu.

    ReplyDelete