Tuesday, May 29, 2007

മഴ പെയ്യുന്നു....

















മഴ പെയ്യുന്നു,

ഓര്‍മകളുടെ
ബാല്യത്തിലേക്ക്,

പാടവരമ്പുകളില്‍
മഴ തീര്‍ത്ത കൊച്ചു വെള്ളച്ചാട്ടങ്ങളുടെ
ആസ്വാദനത്തിലേക്ക്,

മാളത്തില്‍നിന്നെത്തി നോക്കി
ഉള്‍വലിയുന്ന ഞണ്ടിന്റെ
കാഴ്ചയിലേക്ക്.

താടി വീര്‍പ്പിച്ച് മഴപ്പാട്ട് പാടി
വരമ്പില്‍ നിന്നു ചാടുന്ന
പോക്കാച്ചി തവളയിലേക്ക്,

മഴവെള്ളച്ചാലുകളില്‍
പരല്‍ മീനുകളെ തേടുന്ന
തോര്‍ത്തിലേക്ക്,

ചേറുമാന്തി പുറത്തെടുക്കുന്ന
മണ്ണിരയിലേക്ക്,
അവ കോര്‍ത്ത്
ഒരു മീനിനായി തപസ്സിരിക്കുന്ന
പ്രതീക്ഷകളിലേക്ക്,

കടലാസുതോണികളുടെ
മത്സരത്തിലേക്ക്,

കുട മറന്നെന്ന വ്യാജേന
പുസ്തകങ്ങള്‍ ഉടുപ്പിനുള്ളിലൊതുക്കി
പള്ളിക്കൂടത്തില്‍ നിന്നും 
പെരുമഴ നനഞ്ഞ് വന്ന ആനന്ദത്തിലേക്ക്,

വഴിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം
കൂട്ടുകാരന്റെ ഉടുപ്പില്‍ തെറിപ്പിച്ചതിന്റെ
നിര്‍വൃതിയിലേക്ക്,

മഴ പെയ്യുന്നു..,
നഷ്ട സൌഭാഗ്യങ്ങളുടെ
ഓര്‍മകളിലേക്ക്.

6 comments:

  1. ഇടിഞ്ഞുവീണ തോട്ടു വരമ്പില്‍,
    ഒരു മുളം കുട്ടിയുദെ അറ്റത്തു ഈര്‍പ്പയില്‍ കോര്‍ത്തിട്ട
    ബാല്യത്തിന്റെ പ്രതീക്ഷകള്‍,,,,\
    ഇവിടെ എല്ലം മലവെള്ള്പ്പാചിലില്‍ ഒലിചുപൊയി തുടങിയിട്ടും...
    അതിനിദയിലൊരു കുത്തുവല പൊലെ ഓര്‍മ്മകള്‍...
    ഇന്നും തങ്ങി നില്‍ക്കുന്നു.....

    very nice

    ReplyDelete
  2. da sathyamayittum kannil oru nanavu vannu poyyi

    ReplyDelete
  3. ശെരിയാണ് ബാല്യം..
    നഷ്ടസ്വപ്നത്തീന്‍റെ ബാല്യം..
    നഷ്ടപ്പെട്ടുപൊയ നമ്മുടെ ബാല്യവും കൌമാരവും
    ഇനിയൊരിക്കലും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരില്ലല്ലൊ..?
    വക്കയാലും വരിയായാലും മദുരമേറെയുണ്ട് കൂട്ടുകാരാ.!!

    ReplyDelete
  4. Sariyaanu... Ente nashta baalyam!
    Nandi... ente oormmakalude cheppu nirachathinu :)

    ReplyDelete
  5. good one keep it up.....
    maanju povum ormakalilekku oru sneha dhoothu pole oru unarthu paataayi nee ..maariyenghil.
    shams wish u all the best

    sasneham callmehello
    manzu.

    ReplyDelete
  6. ഒരു കലകാരന്‍ ജനിക്കുന്നു..ജീവിതതിന്റെപിന്നിട്ട വഴികളില്‍ നഖാഗ്രങ്ങളില്‍ പറ്റിപ്പിടിചിരിക്കുന്ന ഓര്‍മ്മകളുടെ രേണുക്കള്‍ വീണ്ടും കൌതുകത്തോടെ നോക്കിക്കാണുന്ന ചില മുഹുര്ത്തങ്ങള്‍ ഇവിടെ തെളിയുന്നു. വളരെ ഹൃദ്യമായിരിക്കുന്നു. കുഞ്ഞുബി‍

    ReplyDelete