Thursday, July 12, 2007

ഓര്‍കൂട്ട്...

ഈ ഓര്‍കുട്ടില്‍ വെച്ചാണവളെന്‍റ്റെ കൂട്ടായത്...
ഒരു സ്ക്രാപ്പിന്‍റ്റെ തുമ്പില്‍ വെച്ചായിരുന്നു തുടക്കം...
മറുകുറിപ്പെഴുതാന്‍ വൈകി എന്ന ക്ഷമാപണത്തോടെയാണവള്‍ വന്നത്...
അടുത്തറിഞ്ഞപ്പോള് ‍അവള്‍ക്കു വേണ്‍ടിയാണു ഞാനീ കൂട്ടിലെത്തിയതെന്നു തോന്നി.എനിക്കുവേണ്‍ടിയാന്ണവള്‍ പ്രൊഫൈല്‍ നിര്‍മിച്ചതെന്നും....
കൂട്ടുകള്‍ തേടിയലഞ്ഞിരുന്ന ഞാന്‍ പിന്നെ ഒരു കൂടും തേടിയില്ല...
അവളുടെ സുപ്രഭാത സന്ദേശങ്ങളാണെന്നെ പകലിലേക്ക് നയിച്ചിരുന്നത്...
അവളുടെ ശുഭരാത്രി സന്ദേശങ്ങളിലായിരുന്നു എന്‍റ്റെ മയക്കം...
പിന്നെ ചാറ്റ് റൂമില്‍ ഒരു വസന്തം തീര്‍ത്തു ഞങ്ങള്‍...
ബാല്യവും കൌമാരവും യൌവനത്തിലേക്ക് വീണ്‍ടും പൂത്ത് തളിര്‍ത്തു..
ശ്രിംഗലയുടെ മറുതലയ്ക്കല്‍ ഞങ്ങള്‍ പരസ്പരം കണ്‍ടു കൊണ്‍ടേ ഇരുന്നു...
ഒരു നിമിഷത്തെ വേര്‍പാടിനുപോലും പരസ്പരം അനുവാദം കാത്ത് ഞങ്ങള്‍ നിന്നു..
പിന്നീടെപ്പൊഴോ എന്‍റ്റെ കുറിപ്പുകള്‍ക്ക് മറുകുറിപ്പുകള്‍ വൈകാന്‍ തുടങ്ങി..
ഒരു ക്ഷമാപണത്തിലലിഞ്ഞ പിണക്കത്തോടെ വീണ്‍ടും....
പിന്നെ ക്ഷമാപണവും വൈകലും പതിവുകളായി..
വൈകിയെത്തുന്ന മറുപടികള്‍ക്കായി എന്‍റ്റെ കാത്തിരിപ്പ്..
ഒടുവില്‍ മറുതലക്കല്‍ മൌനംമാത്രം ബാക്കിയാക്കിക്കൊണ്‍ട് അവള്‍ പോയി...
എന്‍റ്റെ ഒരു സ്ക്രാപ്പിനു പോലും പ്രവേശിക്കാനാവാത്തിടമാക്കി അവളുടെ സ്ക്രപ്പ് ബുക്ക്..
അവള്‍ ഒരു മിഥ്യയാണെന്നും ഞാന്‍ ഈ കൂട്ടില്‍ ആദ്യമാണെന്നും ഞാനിപ്പൊള്‍ വിശ്വസിക്കുന്നു...

9 comments:

 1. ഷംസ്....
  നല്ല സുഖമുണ്ട് വായിക്കാന്‍....
  ഒരു നഷ്ടബോധത്തിന്‍റെ സുഖം....

  ReplyDelete
 2. ഷംസേ, അവള്‍ യൂഏഈ യില്‍ ആയിരിക്കാം അവിടെ ബാന്‍ ചെയ്തില്ലെ അതാ സ്‌ക്രാപ്പ് കാണാത്തെ

  ReplyDelete
 3. നജീം...
  സ്ക്രാപ്പല്ലെ അയക്കനാവാതുള്ളു..
  ചാറ്റില്‍ വരാലോ...

  ReplyDelete
 4. ingane ethraperaaanalle,,,
  vaachaaalamaaayi pinne mouniyaayi..

  mattoru lokathu veendum vaachaalamaavunnavar..!!!!


  shams goood...
  nice

  ReplyDelete
 5. സുഖമുള്ളൊരുനൊമ്പരം..
  എനിക്കും ഇതിപ്പൊ ഒരു ഹരമാണ് മാഷെ..
  വരും എല്ലാം വരും.!!
  വൈകിവരുന്ന വസന്തത്തിനെ മനോഹാരിത ഏറുകയുള്ളൂ..
  നിന്‍ മുന്നില്‍ ഒരു തെന്നലായ് പാറിപ്പറക്കുന്നുണ്ടാകും അവള്‍.
  നിന്‍ മിഴിയിണകളില്‍ ഒരു മയില്പീലിയായി മാറിയിട്ടുണ്ടാകും അവള്‍..എത് ഒരു ദിവസത്തിന്‍റെ തുടക്കമല്ലല്ലൊ..?
  ഇനിയും എത്രയെത്ര പുലിരികള്‍..ഷംസ് യുര്‍ ഗ്രറ്റ്..
  ഇനിയും തുടരുക ഒരു നിഴലായ് ഞാനും നിന്‍കൂടെ.!!

  ReplyDelete
 6. shamsoo.. nannayirikkunnu. ponal pokattum poda :)

  ReplyDelete
 7. ഷംസ് -
  വായിക്കാന്‍ സുഖമുണ്ടെങ്കിലും, മനസില്‍ ഒരു നീറ്റല്‍ ...

  സസ്നേഹം, സന്ധ്യ :)

  ReplyDelete
 8. ചില ബന്ധങ്ങള്‍, കാലമെത്ര കഴിഞ്ഞാലും അതങ്ങനെ ഹൃദയത്തില്‍ നില്‍ക്കും ഒരു മാറ്റവുമില്ലാതെ.

  ReplyDelete
 9. Mone, Naattil ithupolullathine sahikkan vayyanhittanu ingottu ponnathu, ivide vannappol nee.....,
  enthu thettanu ee samooham ninnodu cheythath.ithu vayikkumbol ninte mukhabhavam nhaningane manassil kaanukayaanu..... ithethra kettathaanalle....ha ha ha

  ReplyDelete