Sunday, November 1, 2009

ഇനിയീ അടര്‍ക്കളത്തില്‍.....

ഇനിയീ അടര്‍ക്കളത്തിലിടറി വീഴാ-
മൊടുവിലെ ആയുധവും തകര്‍ന്നു പോവേ...
ഇനിവരും കുന്തമുന നെഞ്ചിലേറ്റാം -
പരിചതന്‍ പിടിമാത്രം കൈയിലാകേ...
ഇനിവരും ശരമുന ശിരസ്സുപിളര്‍ക്കാ -
മൊരു നൊടിയിട മാറാനാവാതെ നില്‍ക്കേ...
ഇനിയൊരു വാളിനാല്‍ ഗളംമുറിയാ -
മിരുകണ്ണിലിരുട്ടിന്റെ നിഴല്‍ പരക്കേ...
ഇനിയീ നിനവുകള്‍ പകലിന്റെ ദ്യുതിചേര്‍ത്ത് ഹൃത്തില്
‍ഇനിവരുമിരവിനു വെളുപ്പേകുവാനായ് കാത്തുവെയ്ക്കാം...

4 comments:

  1. kaalangalkku shesham veendum nalla kurachu varikalumaayi vannallo..

    ini ithu muriyaathirikkatte ennu aashamsikkunnu

    ReplyDelete
  2. ജീവിത യുദ്ധത്തില്‍ കാലിടരുന്നവര്‍ക്ക് പ്രതീക്ഷയോടെ...

    ReplyDelete
  3. കാത്തുവെയ്ക്കാം...

    നന്നായിരിക്കുന്നു...

    പ്രതീക്ഷകള്‍ .....
    അവ ജീവിതത്തിനു നിറമേകട്ടെ......

    ReplyDelete
  4. എനിക്ക് ഇപ്പോള്‍ കിട്ടിയ മെയില്‍ ലിങ്ക് വഴിയാണ് ഇവിടെയെത്തിയത്. എന്തേ എഴുത്ത് നിറുത്തികളഞ്ഞത്.. തുടര്‍ന്നെഴുതൂ..

    ReplyDelete