Tuesday, August 24, 2010

ചുവന്ന വൃത്തങ്ങള്‍...

ചുവന്ന വൃത്തങ്ങളില്‍ അകപ്പെട്ടുപോയ-
പഴയ കലണ്ടറുകളിലെ അക്കങ്ങളെ പരിഹസിച്ച്
പുതിയ കലണ്ടറിലെ മാസങ്ങള്‍ക്കിടയില്‍
അക്കങ്ങള്‍ ചിരിച്ച് നിന്നു...
ഒരു നേര്‍ത്ത ബിന്ദുവായി
മടക്കയാത്രയെ ഓര്‍മിപ്പിക്കുന്ന
മാസത്തിലെ അക്കത്തിലേക്ക്
ദൂരം കുറയുന്നെങ്കിലും സമയം ദീര്‍ഘിക്കുന്നത്പോലെ...
മനം മടുപ്പിക്കുന്ന അലാറത്തിന്റെ-
അലറല്‍ കേള്‍ക്കാതെ ഉറങ്ങാന്‍
മഴത്തുള്ളികളുടെ സംഗീതത്ത്തിലലിഞ്ഞു മയങ്ങാന്‍
ദിവസങ്ങളെ ചുവന്ന വൃത്തങ്ങളിലടച്ച് അയാള്‍-
യാത്ര തുടര്‍ന്നിട്ട് വര്‍ഷങ്ങളായി..
മണല്പരപ്പിന്റെ ആകാശത്ത്
ചിറകുവിരിക്കുന്ന വിമാനപ്പക്ഷികള്‍ക്ക് -
ജന്മനാടിന്റെ സുഗന്ധം...
മണല്കൂനകളെ ചുട്ടുപഴുപ്പിച്ചും
പൊടിയില്‍ കുതിര്ത്തും
തുളച്ചു കയറുന്ന തണുപ്പില്‍ പൊതിഞ്ഞും
കാലം അയാളുടെ യാത്രാരെഖയുടെ വക്കിലെത്തി..
നീലാകാശവും പുഴയും പൂക്കളും പൂക്കൈതയും
വയലും മഴയും മലയും മണ്ണും മനസ്സില്‍ നിറഞ്ഞു തുളുമ്പി...
നഗരപാതയിലെ അപായ സൂചനയെ മറികടന്ന്‍
അയാളുടെ ചിന്ത അയാളെ നടുവിലെത്തിച്ചിരുന്നു
ലോകം അത്രയും വേഗതയിലയത് അയാളറിഞ്ഞില്ല
ഒടുവിലായി വൃത്തത്തില്‍ അകപ്പെടെണ്ട അക്കത്തിലെക്കൊരു-
തുള്ളി ചോരയായ് അയാള്‍......

6 comments:

  1. എന്റെ പഴയ കുറിപ്പുകള്‍ക്കിടയില്‍
    ഇന്നാണീ തുണ്ടുകണ്ടത്...
    എന്റെ അനുഭവത്തിലെ ഒരു മുറിപ്പാട് ....

    ReplyDelete
  2. 2008 ല്‍ ഒരു പോസ്റ്റ്, 2009 ല്‍ ഒരു പോസ്റ്റ്, 2010 ല്‍ ഒരു പോസ്റ്റ്.എല്ലാ വര്‍ഷവും മുടങ്ങാതെ പോസ്റ്റിടുന്നുണ്ടല്ലോ.ആശംസകള്‍.

    ReplyDelete
  3. നഗരപാതയിലെ അപായ സൂചനയെ മറികടന്ന്‍
    അയാളുടെ ചിന്ത അയാളെ നടുവിലെത്തിച്ചിരുന്നു
    ലോകം അത്രയും വേഗതയിലയത് അയാളറിഞ്ഞില്ല
    ഒടുവിലായി വൃത്തത്തില്‍ അകപ്പെടെണ്ട അക്കത്തിലെക്കൊരു-
    തുള്ളി ചോരയായ് അയാള്‍......
    കഷ്ടം ....!!!!!!!!!!!!

    ReplyDelete
  4. കുഴപ്പമില്ല...കേട്ടൊ ഗെഡി.

    ReplyDelete
  5. Dear Shams,
    Read chuvanna vritthangal, iniyeeadarkkalathil and chodyangal; OK. I feel I should love it. Give us more. You can.

    ReplyDelete