Wednesday, September 8, 2010

പ്രവാസി

ഇരുമ്പുചക്രപ്പല്ലുകൾ ഞെരിച്ചാ
യന്ത്രം മണ്ണിൽ തലതല്ലി
കർണകഠോരമായ് കീറിമണ്ണിന്‍
ഹ്യദയദമനികളലിവില്ലാതെ...
കല്ലും സിമന്റുമരച്ചുചവച്ചു യന്ത്രം
തുമ്പിക്കൈയാല്‍ ചീറ്റുന്നു..
കുഴിയാനക്കൊമ്പാലൊരു യന്ത്രം
ഭാരം വിണ്ണില്‍ ഉയര്‍ത്തിതള്ളുന്നു
പതച്ചുപൊങ്ങും ആവിയിൽ
വിയര്‍ത്തു കിതച്ചു നര ജന്മം
വിളര്‍ത്ത സിമന്റു തൂണിന്‍ ചരുവില്‍
ഇത്തിരി തണലിന്‍ മറ തേടി
നിശ്ചലമീ മരുഭൂവിലൊരുതരി -
കാറ്റുതിരഞ്ഞു മടുത്തിട്ടും..
മേലാളര്‍തന്‍ നാക്കിന്‍ നിര്‍ദയ -
വാക്കുകള്‍തന്‍ ശരമേറ്റിട്ടും
അക്കരെ വിണ്ണിന്‍ കീഴിലുറങ്ങും
കൂടും കുടുംബവുമുയിര്‍ത്തീടാന്‍
നരച്ച മണ്ണില്‍ ചുവടുതളര്‍ന്നിവര്‍
ഉയിരുകൊടുത്തുമുഴയ്ക്കുന്നു..





10 comments:

  1. excavator,concrete machine,Telehandler ennivaye njaan paramarshichittund

    ReplyDelete
  2. cementintem kambiyudem idayil.. mannumanthikkoppam matoru machinayi theeranallo nammade okke oru janmam!!!!!!!!!

    ReplyDelete
  3. ഷംസ്.. സത്യത്തിന്‍റെ മുഖം നോവ്‌ പടര്‍ത്തി ചിത്രണം ചെയ്ത ഈ കവിതയ്ക്ക് ജീവനുണ്ട്.

    ReplyDelete
  4. ഷംസ് ഭായ്...
    കൊള്ളാം മനസില്‍ തട്ടുന്ന വരികള്‍
    എന്റെ പെരുന്നാള്‍ ആശംസകള്‍..
    ദേ..ഇങ്ങോട്ട് നോക്ക്യേ...

    ReplyDelete
  5. വാക്കുകള്‍കൊണ്ടു വരച്ച ചിത്രം മനസ്സില്‍ നില്‍ക്കുന്നുണ്ട്. കൂടുതല്‍ വരട്ടെ

    ReplyDelete
  6. മഴപ്പൂക്കള്‍ക്കും,ശാന്ത ചേച്ചിക്കും, മിഴിനീര്‍തുള്ളിക്കും , അസീസ്ക്കാക്കും നന്ദി ...

    ReplyDelete
  7. മനസിന്‍റെ വിഷമം എഴുതിയാല്‍ തീരട്ടെ ...........
    കൊള്ളാം മാഷെ.

    ReplyDelete
  8. പ്രവാസത്തിന്റെ പച്ചപ്പ്‌ കാണിക്കുന്ന കവിത ... ആശംസകള്‍

    ReplyDelete
  9. Njan karuthi nee kalyanam kazhichappol ithokke nirthi ennu.
    but subjectum mariyittunde pandate aa virahamokke angu poyi ennu thonunnu..........

    ReplyDelete