Monday, November 21, 2011

കണ്ണേ തുറക്കുക

കണ്ണേ തുറക്കുക
കണ്ണേ തുറക്കുക
മണ്ണിലീ മക്കള്‍ മരിക്കും മുന്‍പേ
മണ്ണും മലയും വിറക്കും മുന്‍പേ
മലകളില്‍ മഴ പടരും മുന്‍പേ
മലവെള്ള പാച്ചിലില്‍ ഒഴുകും മുന്‍പേ
ശിലയല്ലീ മനിതര്‍,
മജ്ജയും മാംസവും
ചോരയും ചിന്തയും
കൂടും കുടുംബവുമുള്ള മക്കള്‍
ഉത്തുന്ഗ ശൈലത്ത്തില്‍
അധികാര വര്‍ഗമേ
കണ്ണേ തുറക്കുക
കണ്ണീര്‍ തുടക്കുക

ഒരു ദുരന്തത്തിന്റെ വക്കില്‍ രക്ഷ തേടുന്ന മുല്ലപ്പെരിയാര്‍ നിവാസികള്‍ക്കായി...

1 comment: