Monday, March 18, 2013

മെഴുക് തിരി ....


















മെഴുകു തിരിക്ക്
തീയിനോടാണ് പ്രണയം
തീയിൽ ഉരുകി ഉരുകി
വെട്ടം പരത്തുന്നതാണ്
അനുഭൂതി..

തന്നെ ഉരുക്കിത്തീർക്കുന്ന
തീയിൽ വെന്തമർന്ന്
തന്റെ ആസന്നമാവുന്ന
പതനത്തെ ഓർക്കാതെ
മെഴുകുതിരി ..!!!

ഒടുവിൽ ,
തിരിമാത്രമായി
തീയെ ഒന്നാഞ്ഞു പുണർന്ന്
തന്റെ പ്രണയത്തിൽ വീണൊടുങ്ങുന്നു...

3 comments:

  1. മെഴുകുതിരി പോലെയെങ്കിലും ആകണമെന്ന് സ്കൂളിലെ ഒരു സാര്‍ പറയുമായിരുന്നു

    ReplyDelete
  2. തന്നെ ഉരുക്കിത്തീർക്കുന്ന
    തീയിൽ വെന്തമർന്ന്
    തന്റെ ആസന്നമാവുന്ന
    പതനത്തെ ഓർക്കാതെ
    മെഴുകുതിരി ..!!!

    ReplyDelete
  3. മെഴുകുതിരിയുടെ ധർമം തന്നെ പ്രവാസിയും നിർവഹിക്കുന്നു

    ReplyDelete