Sunday, May 19, 2013

തിരിച്ചറിവുകൾ..





















അകലങ്ങളിലാവുമ്പോഴാണ് 
അടുത്തിരിക്കാൻ തോന്നുന്നത്

നിന്റെ സല്ലാപത്തിന്റെ മഴ
നിലച്ചപ്പോഴാണ്
ഞാനതിൽ നനഞ്ഞിരുന്നതറിയുന്നത്

പിഴുത് മാറ്റാൻ നോക്കുമ്പോഴാണ്
വേരാഴത്തിലിറങ്ങിയതറിയുന്നത് ...

എന്നിലെ എന്നെ തിരഞ്ഞപ്പോഴാണ്
അത് നിന്നിലാണെന്നറിയുന്നത്

2 comments:

  1. മേഡ് ഫോര്‍ ഈച് അദര്‍...അല്ലേ?

    ReplyDelete