Saturday, March 15, 2014

ഭ്രാന്തികൾ ഉണ്ടാവുന്നത്

ആൽത്തറയിൽ
രണ്ട് മാംസപിണ്ഡങ്ങൾ
ഒരമ്മയും
അവരുടെ മാറ് നുണഞ്ഞു
ഒരു കുഞ്ഞും

രാത്രി മുഴുവൻ അവൾ
വികാര വിസർജ്യങ്ങൾ
നെഞ്ചിലേറ്റു വാങ്ങിയ
രാത്രി വണ്ടികളുടെ പാളമായിരുന്നു

ഇപ്പോൾ കൂട്ടിയിട്ട പ ഴന്തുണിപോലെ ഉറങ്ങുന്നു

ഉടുക്കാനും ഉണ്ണാനും ഉറങ്ങാനും
ഇല്ലാത്തതിനാൽ
അവൾ തെരുവിന്റെ പുത്രിയായി

മദ്യം മണക്കുന്ന
തെരുവ് വേട്ടക്കാരുടെ
വിഷം കുത്തിവെക്കുന്ന ജീവിയായി

വയറിന്റെ പ ശി മാറ്റി
മാറിന്റെ ഉറവ കാക്കാൻ
ഒരു റൊട്ടിക്കഷ്ണം
അതിന്റെ വിലയേ
അവൾക്കുണ്ടായിരുന്നുള്ളൂ

ഇരുട്ടിന്റെ മറമുതലാക്കി
പഴയ ''ലോട്ടറി ടിക്കറ്റ് ''
കൂലി കൊടുത്തവനെ
വെളിച്ചത്തിൽ തലക്കടിച്ച്
വീഴ്ത്തിയതിനാണ്
അവളെ പോലീസ് കൊണ്ട്പോയത്

മാറിൽ നിന്നും പറിച്ചെടുത്താരോ
കുഞ്ഞിനെ കൊണ്ടുപോയതിൽ പിന്നെയാണ്
തെരുവിൽ ഒരു ഭ്രാന്തി കൂടി പിറന്നത്

4 comments:

  1. ജീവിതപാതയോരങ്ങളില്‍ ഇങ്ങനെയും ജീവിതങ്ങള്‍..!
    നന്നായിട്ടുണ്ട വരികള്‍
    ആശംസകള്‍

    ReplyDelete
  2. ശക്തമായ വാക്കുകൾ!! :)

    ReplyDelete