Sunday, July 15, 2007

മഴമുരളുന്നു..

മലകളിലിനിയും മഴപടരുന്നു...
താഴ്വരയിലൊരു മനമുരുകുന്നു...
മഴയുടെ മറപറ്റാനിടമില്ല വേറെയാ-
മണ്‍കുടിലിനുള്ളിലെ മാനവര്‍ക്കായ്..
മഴചീറിയലച്ചൊരാ രാവൊന്നില്‍ പൊട്ടി-
ച്ചിതറിയാ മലവന്നു വീണതീ കുടിലിന്‍മീതെ..
മാറത്തടക്കിയ കിടാങ്ങളും അമ്മയും
ചാരത്തൊരു നുള്ളുചോറുള്ള കിണ്ണവും..
മലദൈവകോപത്തിനിരയായതെന്തീ-
മണ്ണിനെ പൊന്നാക്കും പൊന്നുമക്കള്‍...
മലകളിലിനിയും മഴമുരളുന്നു..
താഴ്വരയിലിനിയും മനമിടറുന്നു...

15 comments:

  1. മഴയുടെ മറ്റൊരു മുഖം..... ല്ലേ...?
    നന്നായിരിക്കുന്നു മാഷെ...

    ReplyDelete
  2. അതെ രാജു..
    മഴ കിനാവുകാണുകയും...
    മഴയില്‍ ബാല്യവും...കൌമാരവും..
    യൌവനവും..പൂത്തുതളിര്‍ക്കുക്കയും..
    ചെയ്യുന്നതിനിടയില്‍ നമ്മള്‍ വിസ്മരിക്കുന്നവര്‍...

    ReplyDelete
  3. mazha manassinte niramizhikalil......


    kulirukorunna raavil inayude maarile ilam choodu thedunnavar ithum chinthichchengil...........

    all the best shams

    ReplyDelete
  4. നഗരങ്ങളിലേക്ക് വരാതതെന്തവര്‍
    മല വിടാതതെന്തവര്‍
    നഗരങ്ങളിലെ.......കറുത്ത ഹ്രിദയങ്ങളെ പേടിചിട്ടോ...

    സ്വസഥമായ് കഴിയും
    മണ്ണിന്‍റെ മകളെ മലക്കും വേന്‍ടെന്നോ...
    അതോ ....പുത്തന്‍ പണം ഉയര്‍ത്തുന്ന
    സൌധങ്ങള്‍ക്കായ്...മലകളുടെ അടിത്തറ
    ഇളക്കുന്നുവോ....
    പാവമാമിവര്‍ക്ക് തല ചായ്യ്‌ക്കാന്‍
    ഈ ഭൂമിയില്‍ ഒരിടം ഏവിടെ......??

    പ്രിയ സ്നേഹിത ഷംസ്
    നന്നായിട്ടുണ്ടു.

    സസ്നേഹം
    മന്‍സൂര്‍ നിലംബൂര്‍
    കാല്‍മീ ഹലോ

    ReplyDelete
  5. ഷംസ്,
    വളരെ നന്നായിരിക്കുന്നു കെട്ടോ....

    ReplyDelete
  6. മനമുരുകും വേദനയില്‍ ഒരു മഴക്കാലം ഇനിയും,
    പുലരിയുടെ തീവ്രതയില്‍ ആര്‍ദ്രവത്തിന്‍റെ തീക്കനലില്‍
    എരിഞ്ഞടങ്ങുന്ന പൊടിപടലം.
    ഈ ജാലകക്കിളിവാതിലില്‍ ഒരിക്കല്‍ കൂടി
    നയിസ് ഷംസ്.തുടരുക ഈ രാപ്പാടിക്കൂട്ടിലെ ഒരു കിളിയായ് ഞാനും നിന്‍ കൂടെ,

    ReplyDelete
  7. മുക്കുവനും..നജീമിനും സജിക്കും നന്ദി...

    ReplyDelete
  8. മഴ സുന്ദരിയാണ്
    ചിലപ്പോള്‍ അവള്‍ രൌദ്ര ഭാവം കാണിക്കും
    എങ്കിലും മഴ....
    ഷംസ് നന്നായിരിക്കുന്നു..
    തുടരുക ഈ യാത്ര..

    ReplyDelete
  9. ഷംസ് പറഞ്ഞതാനു ശരി... മഴയില്‍ കിനാവു കാണുംബോള്‍ നമ്മള്‍ വിസ്മരിക്കുന്ന ചിലര്‍...

    കാത്തിരിക്കുന്നു , അടുത്ത കവിതക്കായി :)

    ReplyDelete
  10. മഴക്ക്‌ നമ്മളറിയൊത്തൊരു രൗദ്രതയുണ്ട്‌...
    വല്ലാതെ തിമര്‍ക്കുമ്പോള്‍...
    മിഴികള്‍ നനയിക്കാറുണ്ട്‌...
    അപ്പോള്‍ മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത്‌ ആത്മാവിലായിരിക്കും..

    മഴക്കെടുതികളുടെ
    ഓര്‍മ്മമങ്ങും മുമ്പ്‌...
    മഴയെ കുറിച്ച്‌ നല്ലൊരു പോസ്റ്റ്‌

    അഭിനന്ദനങ്ങള്‍

    ReplyDelete
  11. മഴയ്ക്കും...സന്ധ്യയ്ക്കും...
    ഇത്രടം വന്ന ദ്രൌപതിക്കും നന്ദി....

    ReplyDelete
  12. about me വായിച്ചു ചിരിച്ചു; എന്താ ചെയ്യ അല്ലെ.

    ReplyDelete
  13. its really wonderful. I enjoy this very vell

    ReplyDelete
  14. പ്രകൃതിയുടെ വികൃതികള്‍ ചിലപ്പോള്‍ അങ്ങിനെയാണ് .ആ ദുരന്തം നന്നായി പറഞ്ഞു ..

    ReplyDelete