Sunday, July 29, 2007

ഓര്‍മകള്‍...

പെയ്തൊഴിയുന്ന ചാറ്റല്‍ മഴപോലെ..
പുലരിയെ മൂടിയ മഞ്ഞുപോലെ..
തൂവാന്‍ തുടിക്കുന്ന കണ്ണീര്‍ പോലെ..
രാവിന്‍ ജാലകത്തിലൂടെത്തുന്ന നിലാവ് പോലെ..
ചില്ലയില്‍ നിന്നടര്‍ന്ന് വീഴുന്ന ഇലപോലെ...
ഒരു ചിലന്തിവല ഉടയുംപോലെ..
അലസമൊഴുകിയെത്തുന്ന ഒരു ഗാനംപോലെ..
പതിയെ മിഴിയടയ്ക്കുന്ന സന്ധ്യയെപോലെ....
ഇടനെന്‍ചിലേക്കരിച്ചിറങ്ങുന്ന വിഷാദംപോലെ..
തണുപ്പു പടര്‍ത്തുന്ന കാറ്റിനെപോലെ..
ഒരു നേര്‍ത്ത ചാലായൊഴുകുന്ന പുഴപോലെ...
അവളുടെ ഓര്‍മകള്‍...
ഒരു പാതിവഴിയില്‍ പിരിഞ്ഞിട്ടും...
പിരിയാതിനിയുമെന്‍ ഉയിരിലുയരുന്നു...

6 comments:

  1. ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്...

    ReplyDelete
  2. ഒരു ഓര്‍മ്മ തന്‍ വഴിയോരങ്ങളില്‍
    മറന്നൊരെന്‍ പ്രണയഗീതങ്ങളുടെ
    ഉണര്‍ത്തു പാട്ടിന്‍ ഈരടികള്‍

    ഓര്‍മ്മയില്‍ തെളിയുന്ന ബാല്യം
    ഓര്‍മ്മയില്‍ തെളിയുന്ന യൌവനം
    ഓര്‍മ്മയില്‍ തെളിയുന്ന മഴക്കാലം
    ഈ മധുരമാം ഓര്‍മയില്ലായിരുന്നുവെങ്കില്‍
    ഓര്‍ക്കാനേ വയ്യ ഈ പ്രവസജീവിതം

    വിങ്ങും മനസ്സുകളിലെ കുളിരാണിനെന്‍ ഓര്‍മ്മകള്‍

    സസ്നേഹം
    മന്‍സൂര്‍,നിലംബൂര്‍
    കാല്‍മീ ഹലോ

    ReplyDelete
  3. ഓര്‍മകള്‍ക്ക് എന്ത് സുഗന്ദ്ധം അല്ലെ മാഷെ..
    സ്നേഹത്തിന് ദാഹവുമായി മോഹത്തിന്‍ കുളിരുമായി
    ഓര്‍മകളുടെ ആ തീരത്തേയ്ക്ക് ഒരു പേമാരിപോലെ പെയ്തിറങ്ങുന്നു
    ആശ്വസിക്കുന്നു ഞങ്ങള് വിശ്വസിക്കുന്നു ഞങ്ങള് നിന്നില്‍ ആശ്വസിക്കുന്നു ഞങ്ങള് നിന്‍റെ സ്നേഹത്തിന് മുന്തിരിത്തോപ്പില് എന്നുമുറങ്ങുന്നു
    പുലരിയുടെ തീവ്രതയില്‍ ആര്‍ദ്രവത്തിന്‍റെ തീക്കനലില്‍ അതിലുപരി മനമുരുകും വേദനയില്‍ ബലിയാടാകുന്നപോലെ നമ്മുടെ സ്വപ്നവും.!!പ്രശാന്തമായ ഒരു തടാകം പോലെയാണ് പ്രണയം! എത്ര നിര്‍വചനങ്ങള്‍ വേണ്ടി വന്നാലും ഒരിക്കലും പറഞ്ഞുതീരാത്ത ഒരു അരുവി..സ്നേഹത്തിന്‍റെ കുളിര്‍മഴ.!! ഈ സ്നേഹമഴയില്‍ ഒരു തുള്ളി ജലകണമായി ഞാനും നിന്‍ നിഴലായി.!!
    സസ്നേഹം സജി പരവൂര്‍.!!

    ReplyDelete
  4. പഴയ കാലത്തിലെക്കു ഒന്നു തിരിഞ്ഞു നോക്കി പോയി...ഓറ്മകള്‍ നന്നായിരിക്കുന്നു..വളരെ ഇഷ്ടമായി എല്ലാ കവിതകളും ..

    ReplyDelete
  5. ഇതു വളരെ വളരെ ഇഷ്ടമായി...
    സത്യത്തില്‍ ഇതൊരു നല്ല ശബ്ദത്തില്‍ പാടി കേള്‍ക്കാന്‍ ഒരു അത്യാഗ്രഹം ...

    ആശംസകളോടെ, സന്ധ്യ :)

    ReplyDelete