Sunday, August 5, 2007

പൂവുപോല്‍.....

പൂവുപോല്‍,പൂമ്പട്ടുപോലെന്‍-
കിനാക്കളില്‍ മധുചഷകമായി നീ...
രാത്രിമുല്ലതന്‍ സുഗന്ധംപോലെന്‍-
മനസ്സില്‍ വീശിയണഞ്ഞു നീ....
ഒരു തൂവലാലൊത്തിരിയെന്‍-
ഹൃദയത്തില്‍ പേരുകുറിച്ചു നീ..
നൊമ്പരക്കാറ്റിനോടേറ്റു തളര്‍ന്നൊരെന്‍-
ആശതന്‍തിരിയണയാതെ കാത്തു നീ...
വിജനമാമെന്നകത്തളത്തിലെന്‍-
പടിവാതിലിലാരുമറിയാതെ വന്നു നീ...
മഞ്ഞുപുതച്ച പുലരിപോലെന്‍-
നടവഴിയില്‍ കാത്തുനിന്നു നീ...
ആദ്യദര്‍ശനത്തില്‍ പോലുമെന്‍-
ഓര്‍മയിലെന്നോ പരിചിതയെന്നുതോന്നിച്ചു നീ..
പതിയെ മുകില്‍മാനത്തമ്പിളിപോലെന്‍-
കാഴ്ച്ചയില്‍നിന്നു മറഞ്ഞു നീ...
കരളില്‍ തിരുമുറിവാര്‍ന്നൊരെന്‍-
ജീവനില്‍ വിഷാദമധുരമാം നോവുപടര്‍ത്തി നീ...

11 comments:

  1. പൂവുപോല്‍,പൂമ്പട്ടുപോലെന്‍-
    കിനാക്കളില്‍ മധുചഷകമായി നീ...

    പതിയെ മാഞ്ഞ മാരിവില്ലു പൊലെ..
    ആ കിനാക്കളും....

    ReplyDelete
  2. ഷംസ്.......

    പൂവുപോല്‍,പൂമ്പട്ടുപോലെന്‍-
    കിനാക്കളില്‍ മധുചഷകമായി നീ...

    നന്നായിട്ടുണ്ടു......

    ഒരു മാരി വില്ലില്‍ മായും കിനാകളും
    മഞുപുതച്ച പുലരികളിലെ
    കാത്തു നില്‍പ്പും ,
    എത്ര കേട്ടാലും മടുപ്പുളവാകാത്ത വാക്കുകള്‍
    ജീവിതത്തിലെ മധുര നിമിഷങ്ങളിലേക്ക്
    ഒരു ഉണര്‍ത്തു പാട്ടിന്‍ താളത്തിലൂടെ
    മൌനരാഗത്തിന്‍ വീചികളിലൂടെ
    എങ്ങോ മാഞൊരാ സന്ധ്യയില്‍ പിറന്ന
    പ്രണയ നോവിന്‍ മര്‍മ്മരങ്ങള്‍
    കരയുമൊരു പുഴപോല്‍
    അലിയുന്നീ വിണ്ണില്‍


    നന്‍മകള്‍ നേരുന്നു

    കാല്‍മീ ഹലോ
    മന്‍സൂര്‍,നിലംബൂര്‍

    ReplyDelete
  3. ആദ്യദര്‍ശനത്തില്‍ പോലുമെന്‍-
    ഓര്‍മയിലെന്നോ പരിചിതയെന്നുതോന്നിച്ചു നീ..
    പതിയെ മുകില്‍മാനത്തമ്പിളിപോലെന്‍-
    കാഴ്ച്ചയില്‍നിന്നു മറഞ്ഞു നീ...


    മറക്കാ‍ന്‍ ശ്രമിക്കുന്നവയെല്ലാം
    എങ്ങു നിന്നോ തികട്ടി വരുന്ന പോലെ...

    simply I say
    Very very good

    ReplyDelete
  4. ദാഹിക്കും നീര്‍മിഴിയില്‍ ഒരുകുഞ്ഞുമുഖപഠം പോല്‍..
    നീറുന്ന മനസ്സിലെ കിനാക്കളില്‍ ഒരു പുലരിയുടെ ആര്‍ദ്രവം പോല്‍..
    നൊമ്പരങ്ങല്‍ക്ക് കൂട്ടായി ആശതന്‍ മലരണിഞ്ഞ മരകൊമ്പിലും
    മഞ്ഞു വീശുന്ന പര്‍വതങ്ങളിലും വിജനമായ ആ വഴിയരികിലും
    ഞാന്‍ അവളെ കണ്ടു..
    പക്ഷെ ഒരു കാഴ്ചക്കാ‍രനായി അവളെ നോക്കിനൊക്കിനില്‍ക്കേണ്ടി വരുന്നൂ..വിഷാദാത്മകമായ ആ സമയം കാരമുള്‍ തറച്ച മനസ്സുപോല്‍ പതറിഞാന്‍.!!
    എന്‍റെ മാഷെ വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഈ സത്യം ഞാന്‍ മനസ്സിലാക്കുന്നു..
    ഓര്‍മകള്‍ക്കെന്തു സുഗന്ധം അല്ലെ..?
    നയിസ് മാഷെ നിന്‍ നിഴലായ് ഞാനും ...!!
    സസ്നേഹം സജി.!!

    ReplyDelete
  5. പറയാനുള്ളതൊക്കെ എല്ലാവരും പറഞ്ഞുകഴിഞ്ഞു.. എങ്കിലും , ഞാനും പറയുന്നു...
    പതിയെ മുകില്‍മാനത്തമ്പിളിപോലെന്‍-
    കാഴ്ച്ചയില്‍നിന്നു മറഞ്ഞു നീ...
    കരളില്‍ തിരുമുറിവാര്‍ന്നൊരെന്‍-
    ജീവനില്‍ വിഷാദമധുരമാം നോവുപടര്‍ത്തി നീ...


    ഈ വരികള്‍ ശരിക്കും ഇഷ്ടമായി :)
    - സസ്നേഹം, സന്ധ്യ :)

    ReplyDelete
  6. പറയുവാന്‍ എറെയുണ്ടെങ്കിലും...ഞാന്‍.. ചെറുവക്കുകളില്‍ ഒതുക്കട്ടേ...

    നിറനിലാവിണ്റ്റെ വെളിച്ചത്തില്‍ നേര്‍ത്ത-കുളിര്‍ തെന്നലിന്‍ തലോടല്‍ പോലെ...

    ReplyDelete
  7. ithe vayikumbol sathyathil anike ante childhood thiriche kittiya pole really very nice

    ReplyDelete
  8. This comment has been removed by a blog administrator.

    ReplyDelete
  9. ആദ്യദര്‍ശനത്തില്‍ പോലുമെന്‍-
    ഓര്‍മയിലെന്നോ പരിചിതയെന്നുതോന്നിച്ചു നീ..
    പതിയെ മുകില്‍മാനത്തമ്പിളിപോലെന്‍-
    കാഴ്ച്ചയില്‍നിന്നു മറഞ്ഞു നീ...

    ReplyDelete