Thursday, September 27, 2007

കാത്ത്‌ നില്‍ക്കുന്നു ഞാന്‍...

ദീര്‍ഘനിശ്വാസമെന്‍ തഴപ്പായയില്‍
തളംകെട്ടികിടക്കുന്നതിന്‍ മുന്‍പെ
ശൂന്യമായെങ്ങോ നീളുന്ന പാതയില്‍
എന്നുമെന്നും കണ്‍ടിരുന്നു നാം
കൂരിരുള്‍ ചാലിച്ച രാത്രിയിലെവിടെയോ..
വീണുടഞ്ഞയെന്നോര്‍മതന്‍ ചീളുകള്‍
ഒരു നിലാവൊളിയിലൊന്നു തിരയുവാന്‍
നൊയമ്പെടുത്ത് കാത്തിരിപ്പാണു ഞാന്‍

പോയകാലത്തിന്‍ മര്‍ത്യബന്ധങ്ങള്‍
ധൂമശില്പങ്ങളായ് മാഞ്ഞിടുമ്പൊഴും
പോയ കിനാക്കള്‍തന്‍ വെണ്‍നിറച്ചാര്‍ത്തുകള്‍
കരിപുരണ്‍ട് വികൃതമാവുമ്പൊഴും
എന്റെ മനസ്സിലെ മിഴിച്ചില്ലയില്‍
ഒരു കൂടും കിളിയും ബാക്കിയാവുന്നുവോ...

നിന്റെ കിനാവില്‍ കനംതൂങ്ങുമോര്‍മതന്‍
കണ്ണുനീരായടര്‍ന്നു വീണീടുവാന്‍
നിന്റെ ഇരവിന്റെ കൂരിരുള്‍ തുമ്പിലായ്
വെണ്ണിലാവായ് വന്നലിഞ്ഞുചേര്‍ന്നീടുവാന്‍
ഒട്ടുനേരമീ ജീവിതവീഥിയില്‍ ഏകനായ്
വ്യര്‍ഥമായ് കാത്ത്‌ നില്‍ക്കുന്നു ഞാന്‍...

11 comments:

  1. കൂരിരുള്‍ ചാലിച്ച രാത്രിയിലെവിടെയോ..
    വീണുടഞ്ഞയെന്നോര്‍മതന്‍ ചീളുകള്‍
    ഒരു നിലാവൊളിയിലൊന്നു തിരയുവാന്‍
    നൊയമ്പെടുത്ത് കാത്തിരിപ്പാണു ഞാന്‍

    ReplyDelete
  2. പ്രിയ സ്നേഹിതാ...ഷംസ്‌

    നിന്റെ കിനാവില്‍ കനംതൂങ്ങുമോര്‍മതന്‍
    കണ്ണുനീരായടര്‍ന്നു വീണീടുവാന്‍
    വളരെ നല്ലൊരു കവിതാ......വാക്കുകളുടെ കൂടിചേരലുകള്‍
    തുടക്കവും..അവസാനവും..ഒരു ബിന്ധുവില്‍ തന്നെ എത്തി നില്‍ക്കുന്നു..
    ഓര്‍മ്മകളുടെ കനം കണ്ണീര്‍തുള്ളികളായ്‌ മാറുന്നതും എത്ര മനോഹരമായ്‌ ഇവിടെ എഴുതിയിരിക്കുന്നു....അഭിനന്ദനങ്ങള്‍

    കാലമേറെയായ്‌ കാത്തു നില്‌പ്പൂ നീ
    കാണാത്തതെന്തേയ് നിന്‍ കിനാക്കളെ
    തളര്‍ന്നൊരാ മേനിയില്‍ ബാക്കിയായ്‌
    കനം തൂങ്ങും കണ്ണീര്‍കണങ്ങള്‍
    നഷ്ടബോധത്തിന്‍ നിലവിളിയില്‍
    നിനക്കൊപ്പം ചേര്‍ന്നീടാന്‍
    മരിക്കാത്ത നിന്നോര്‍മ്മകള്‍ മാത്രമായ്‌

    നന്‍മകള്‍ നേരുന്നു
    മന്‍സൂര്‍,നിലംബൂര്‍

    ReplyDelete
  3. പോയ നാളുകള്‍,ഇലകൊഴിഞ വസന്തങ്ങള്‍, പിന്നിട്ട പാഥകള്‍,നഷ്ടപ്പെട്ട വര്‍ഷങ്ങളും പിന്നെ കുറേ സ്വപ്ന ങ്ങളും !എങ്ങനെയെന്നറിയില്ലാ ,എന്തിനെന്നറിയില്ലാ ഒരു തെന്നല്‍പൊലെ യാലുന്നു.
    [പോയ കിനാക്കള്‍തന്‍ വെണ്‍നിറച്ചാര്‍ത്തുകള്‍
    കരിപുരണ്‍ട് വികൃതമാവുമ്പൊഴും
    എന്റെ മനസ്സിലെ മിഴിച്ചില്ലയില്‍
    ഒരു കൂടും കിളിയും ബാക്കിയാവുന്നുവോ]
    ഏകനായ് മാറിയ കളിയരങ്ങില്‍ സ്വപ്നങ്ങള്‍ നമുക്കായ് പന്തലൊരുക്കുന്നു.
    ഓരോദിവസങ്ങളും പിന്നിടുമ്പോള്‍ കഴിഞ്ഞുപോയ ഏതോ ഒഴിവുകാലത്തിന്‍റെ ഓര്‍മകളിലേക്ക്, ഈ ഉഷ്ണഭൂമിയില്‍ മാസങ്ങള്‍ക്ക് ശേഷം വന്നെത്തുന്ന ഒരു ഒഴിവുകാലത്തിന്‍റെ പ്രതീക്ഷ്യില്‍ മുഴങ്ങിക്കഴിയുകയാണ് ഞാന്‍, നാട്ടിന്‍ നിന്നും ഇങ്ങോട്ടുള്ള മടക്കയാത്രയില്‍ ആ സുഖകരമായ സ്വപ്നത്തില്‍ ലയിച്ച് ഞാന്‍ ഇരിക്കുന്നു മൌനങ്ങളും സങ്കീതങ്ങളും നിറഞ്ഞ ആ നിമിഷങ്ങള്‍ക്ക് സുഗന്ധം ഉണ്ടായിരുന്നു സ്നേഹത്തിന്‍റെ സുഗന്ധം.!!

    ReplyDelete
  4. :)
    നല്ല വരികള്‍‌!

    ReplyDelete
  5. ഷംസ്-

    ഇഷ്ടപ്പെട്ടു, കേട്ടോ !

    - ആശംസകള്‍, സന്ധ്യ :)

    ReplyDelete
  6. പോയകാലത്തിന്‍ മര്‍ത്യബന്ധങ്ങള്‍
    ധൂമശില്പങ്ങളായ് മാഞ്ഞിടുമ്പൊഴും
    പോയ കിനാക്കള്‍തന്‍ വെണ്‍നിറച്ചാര്‍ത്തുകള്‍
    കരിപുരണ്‍ട് വികൃതമാവുമ്പൊഴും
    എന്റെ മനസ്സിലെ മിഴിച്ചില്ലയില്‍
    ഒരു കൂടും കിളിയും ബാക്കിയാവുന്നുവോ...


    poya kaalathinte nombarangal ayavirakkumbozhum,
    എന്റെ മനസ്സിലെ മിഴിച്ചില്ലയില്‍
    ഒരു കൂടും കിളിയും ബാക്കിയാവുന്നുവോ...

    ishtaaayittto....
    :)

    ReplyDelete
  7. കൊള്ളാം ഷംസ്..,

    മനോഹരമയിരിക്കുന്നു...!!!

    ReplyDelete
  8. ഷംസ്..എനിക്കുനിങ്ങളുടെ കവിത ക്ഷ പിടിച്ചിരിക്ക്ണൂ...
    ഇനിയും വരാട്ടോ...

    ReplyDelete
  9. വാഴയ്കും ഹരിയണ്ണനും നന്ദി....

    ഇനിയും ഈ വഴി വരിക...

    ReplyDelete
  10. പോയകാലത്തിന്‍ മര്‍ത്യബന്ധങ്ങള്‍
    ധൂമശില്പങ്ങളായ് മാഞ്ഞിടുമ്പൊഴും
    പോയ കിനാക്കള്‍തന്‍ വെണ്‍നിറച്ചാര്‍ത്തുകള്‍
    കരിപുരണ്‍ട് വികൃതമാവുമ്പൊഴും
    എന്റെ മനസ്സിലെ മിഴിച്ചില്ലയില്‍
    ഒരു കൂടും കിളിയും ബാക്കിയാവുന്നുവോ

    ഇഷ്ടമായി കവിത ...

    ReplyDelete