Monday, December 31, 2012

ഡിസംബര്‍...

ഒരേ പുഴയില്‍ പിന്നെ കുളിക്കാനാവില്ല
ഒരേ മഴ പിന്നെ നനയാനും
ഒരേ വെയില്‍ പിന്നെ കായാനും
ഒരേ വായു പിന്നെ ശ്വസിക്കാനും
ഒരേ പുലരിയില്‍ ഉണരാനും
ഒരേ രാത്രിയില്‍ മയങ്ങാനും
ഒരേ നിലാവില്‍ പിന്നെ അലിയാനുമാവില്ല ...

ഡിസംബര്‍,
നീയും എനിക്ക്
ഇന്നിന്റെ നഷ്ടം..
നിന്നെ ഇനി പുണരാനാവില്ല....

2 comments:

  1. കാലചക്രം
    ഭ്രമണം തുടരുന്നു

    ReplyDelete
  2. ഡിസംബര്‍,
    നീയും എനിക്ക്
    ഇന്നിന്റെ നഷ്ടം..
    നിന്നെ ഇനി പുണരാനാവില്ല


    കാല ചക്രം കറങ്ങി കൊണ്ടേ ഇരിക്കും ..

    ReplyDelete