Tuesday, January 15, 2013

ഉപ്പ.....


ഇരുട്ടണയുന്നതിനു മുന്‍പേ
വീടണയാത്തത്തിനു കിട്ടുന്ന
പുളിവാറലിന്റെ നീറ്റലാണ്..

മഗ് രിബിനു ശേഷം
ഓതിയിരുന്ന
സൂക്തങ്ങളുടെ തെറ്റ്
തിരുത്തിയിരുന്ന അത്ഭുതമാണ്

പൂര പറമ്പിലെന്നെ
തോളില്‍ ചുമന്ന്‌
കാഴ്ച കാണിച്ച ഗമയാണ്

പെരുന്നാളിന്
തക്ബീര്‍ ചൊല്ലിയാല്‍
കിട്ടുന്ന പുത്തന്‍
ഒറ്റ രൂപ നോട്ടാണ്

അനാവശ്യമായൊന്നിനും
കാശ് ചിലവാക്കാതിരിക്കാന്‍
എന്നെ പഠിപ്പിച്ച
പിശുക്കാണ്

ഉമ്മ വിട്ടു പോയപ്പോള്‍
കോലായില്‍,
ചാരുകസേരയിലമര്‍ന്ന
നിശ്ശബ്ദതയാണ്‌

ഹൃദയമൊന്നു സ്തംഭിച്ചും
ജീവനായ് തിരിച്ചു
വന്ന ധൈര്യമാണ്...

വേച്ചു വേച്ചാണെങ്കിലും
പയ്യിനെ തിരഞ്ഞു പോയ
പ്രവര്‍ത്തന ത്വരയാണ്

യാത്ര പറഞ്ഞിറങ്ങുമ്പോള്‍
മൂര്‍ദ്ധാവില്‍
കണ്ണീര്തൂവി നല്‍കുന്ന
തേങ്ങലിന്റെ ചുംബനമാണ്

തൊട്ടടുത്ത ദിനം മുതല്‍
ഫോണിന്റെ മറുതലക്കല്‍
കേള്‍ക്കുന്ന ''നീ എന്ന് വരുമെന്ന''
ആശങ്കയാണ്

പിന്നെ ഇന്നും
ഈ കണ്ണീര്‍ ബാക്കിയാക്കി
ഞങ്ങളെ തനിച്ചാക്കിയ ദൈവ വിധിയാണ് ...

2 comments:

  1. പിതൃസ്നേഹത്തിന്റെ മുമ്പില്‍

    ReplyDelete
  2. നന്നായി പറഞ്ഞു ഷംസ് .ബാപ്പയുടെ സ്നേഹം അതു നഷ്ട്ടപ്പെട്ടാല്‍ മാത്രമേ നമുക്ക് ആ സ്നേഹത്തിന്‍റെ ആഴം മനസ്സിലാകൂ ...ആശംസകള്‍ നേരുന്നു

    ReplyDelete