Wednesday, January 9, 2013

ഞങ്ങള്‍ ഭാരതീയര്‍ ....

ഞങ്ങള്‍ ഭാരതീയര്‍
ഞങ്ങളെ കൊന്ന
കസബിനും
നീതി കൊടുത്തവര്‍

ഞങ്ങള്‍ ഭാരതീയര്‍
നിങ്ങളതിര്‍ത്തി
ലംഘിക്കുമ്പോഴും
സമാധാനം പേശുന്നവര്‍

ഞങ്ങള്‍ ഭാരതീയര്‍
കശാപ്പുകാരന്റെ
ദയ പോലും കാട്ടാതെ
നിങ്ങള്‍ തലയറുത്തവരുടെ
ഉടപ്പിറപ്പുകള്‍

ഞങ്ങള്‍ ഭാരതീയര്‍
നിങ്ങളെ വിളിച്ചെപ്പോഴും
ശക്തമായ്
പ്രതിഷേധമറിയിക്കുന്നവര്‍

വെട്ടിയെടുത്തേക്കുക
കുനിഞ്ഞ ഈ ശിരസ്സ്‌
ബലിക്കല്ലില്‍
നിങ്ങളുടെ വാളിനുന്നം
കണക്കെ വെച്ചിരിക്കുന്നു ഞാന്‍
ഒരു പ്രതിഷേധകുറിപ്പിന്റെ വിലയെ ഇതിനുള്ളൂ....

3 comments:

  1. നന്ദി അജിത്തെട്ടാ ഈ വായനക്ക്

    ReplyDelete
  2. വെട്ടിയെടുത്തേക്കുക
    കുനിഞ്ഞ ഈ ശിരസ്സ്‌
    ബലിക്കല്ലില്‍
    നിങ്ങളുടെ വാളിനുന്നം
    കണക്കെ വെച്ചിരിക്കുന്നു ഞാന്‍
    ഒരു പ്രതിഷേധകുറിപ്പിന്റെ വിലയെ ഇതിനുള്ളൂ

    ജെന്മ നാടിനോടുള്ള കൂറ്

    ReplyDelete